യു.ഡി.എഫിനെ പിന്തുണയ്ക്കും

Wednesday 10 April 2024 1:04 AM IST

കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേത്യത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മതേതരത്വ ഇന്ത്യയെന്ന ആശയമാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണി മുന്നോട്ട് വയ്ക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൾ ഏകീകരിക്കാൻ നടത്തുന്ന ഇന്ത്യാ മുന്നണിയുടെ പരിശ്രമത്തെ പിന്തുണയ്ക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാർട്ടി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര,​ ജനറൽ സെക്രട്ടറി സിബു കാരംകോട്,​ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജി കൊല്ലം,​ വൈസ് പ്രസിഡന്റ് സിന്ധു പത്തനാപുരം,​ കൊല്ലം ജില്ലാ സെക്രട്ടറി ബൈജു പത്തനാപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement