ഒരുതരി പൊന്ന് വാങ്ങാൻ ഇനി മടിക്കും, സ്വർണവില കുതിച്ചുയരുന്നു, അറിയാം ഇന്നത്തെ നിരക്ക്

Wednesday 10 April 2024 11:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. 80 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 52,880 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,954 രൂപയായി. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 52,800 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിലായത്.

ഏപ്രിൽ രണ്ടിനാണ് സ്വർണവിലയിൽ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, വെളളിവിലയിൽ വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ല.

കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങികൂട്ടുന്നു

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ഏഷ്യയിലെ വിവിധ കേന്ദ്ര ബാങ്കുകൾ വൻ തോതിൽ സ്വർണം വാങ്ങികൂട്ടുന്നു. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ സ്വർണത്തിന്റെ വാങ്ങൽ ശക്തമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയുടെ സ്വർണ ശേഖരം മാർച്ചിൽ 7.27 കോടി ട്രോയി ഔൺസായാണ് ഉയർന്നത്.

ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

മാർച്ച് 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 25 ₹49,000

മാർച്ച് 24 ₹49,000

മാർച്ച് 23 ₹49,000

മാർച്ച് 22 ₹49,080

മാർച്ച് 21 ₹49,440

മാർച്ച് 20 ₹48640

മാർച്ച് 19 ₹48,640

മാർച്ച് 18 ₹48,280

മാർച്ച് 17 ₹48,480

മാർച്ച് 16 ₹48,480

മാർച്ച് 15 ₹48,480