മാരുതി സുസുക്കി കാർ വില ഉയർത്തി

Thursday 11 April 2024 1:59 AM IST
മാ​രു​തി​ ​സു​സു​ക്കി​ ​കാ​ർ​ ​വി​ല​ ​ഉ​യ​ർ​ത്തി

കൊച്ചി: ഉത്പാദന ചെലവിലെ വർദ്ധന മറികടക്കുന്നതിന് മാരുതി സുസുക്കി കാർ വില വീണ്ടും ഉയർത്തി. തിരഞ്ഞെടുത്ത ബ്രാൻഡുകളുടെ വില മാത്രമാണ് ആദ്യ ഘട്ടത്തിൽ കൂട്ടുന്നത്. സ്വിഫ്റ്റിന്റെ വിലയിൽ 25,000 രൂപയുടെ വർദ്ധനയുണ്ട്. ഗ്രാൻഡ് വിറ്റാരയുടെ സിഗ്മ വേരിയന്റിന്റെ വില 19,000 രൂപ ഉയർത്തി. ഇതോടെ വിവിധ റേഞ്ചിലുള്ള സ്വിഫ്റ്റ് കാറുകളുടെ ഡെൽഹി എക്സ്ഷോറൂം വില 5.99 ലക്ഷം രൂപ മുതൽ 8.89 ലക്ഷം രൂപ വരെയായി. ഗ്രാൻഡ് വിറ്റാര സിഗ്മയുടെ വില 10.8 ലക്ഷം രൂപയായും ഉയർന്നു. ഏപ്രിൽ ഒന്ന് മുതൽ ടാറ്റ മോട്ടോഴ്സ് കാറുകളുടെ വില മൂന്ന് ശതമാനം മുതൽ വർദ്ധിപ്പിച്ചിരുന്നു.

Advertisement
Advertisement