ഉല്ലാസ് ശ്രീധറിന് പ്രതിഭാ പുരസ്‌കാരം
Friday 12 April 2024 4:06 AM IST
തിരുവനന്തപുരം:ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രതിഭാ പുരസ്‌കാരത്തിന് കേരള കൗമുദി റിപ്പോർട്ടർ ഉല്ലാസ് ശ്രീധർ അർഹനായി. ലോക പുസ്തക ദിനമായ ഏപ്രിൽ 23ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഡോ.ജോർജ് ഓണക്കൂർ പുരസ്‌കാരം സമ്മാനിക്കും.ജനാധിപത്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ് അദ്ധ്യക്ഷനാകും.ഡോ.എം.ആർ.തമ്പാൻ,ഡോ.ശ്രീലാ റാണി,ബോബി തോമസ് ആശംസകൾ നേരും. ഡോ.പി.ജെ കുര്യൻ, ഗോപകുമാർ ഉണ്ണിത്താൻ എന്നിവരുടെ പുസ്തക പ്രകാശനവും കവിയരങ്ങും നടക്കുമെന്ന് സംസ്ഥാന ഭാരവാഹികളായ സഹദേവൻ കോട്ടവിള, എം.എ.മുംതാസ്, സലാം കല്പറ്റ തുടങ്ങിയവർ അറിയിച്ചു.