റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് ആലപ്പുഴയിലേക്ക് മാറ്റം

Friday 12 April 2024 4:17 AM IST

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലം മാറ്റം. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴ ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. ആറു മാസം മുമ്പ് തന്നെ ബാലകൃഷ്ണൻ സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നെന്നാണ് വിവരം.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ റിയാസ് മൗലവി കൊലപാതക കേസിലെ വിധി ഏറെ ചർച്ചയായിരുന്നു. മാർച്ച് 30 നാണ് കേസിൽ വിധി പറഞ്ഞത്. റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടാണ് അപ്പീൽ നൽകാൻ നടപടി എടുത്തത്. ഇതിനിടയിലാണ് ജഡ്ജിക്ക് ആലപ്പുഴയിലേക്ക് മാറ്റം ലഭിച്ചിരിക്കുന്നത്.

സ​ർ​ക്കാ​ർ​ ​അ​പ്പീ​ലിൽ നോ​ട്ടീ​സ്

കൊ​ച്ചി​:​ ​റി​യാ​സ് ​മൗ​ല​വി​ ​വ​ധ​ക്കേ​സ് ​പ്ര​തി​ക​ളെ​ ​വെ​റു​തേ​വി​ട്ട​ ​കാ​സ​ർ​കോ​ട് ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​പ്പീ​ൽ​ ​ഫ​യ​ലി​ൽ​ ​സ്വീ​ക​രി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ​നോ​ട്ടീ​സ​യ​യ്ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ്ര​തി​ക​ളു​ടെ​ ​പാ​സ്‌​പോ​ർ​ട്ട് ​അ​ട​ക്ക​മു​ള്ള​ ​രേ​ഖ​ക​ൾ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ക്കാ​നും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​രും​ ​വി.​എം.​ ​ശ്യാം​കു​മാ​റും​ ​അ​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ആ​ദ്യ​ ​മൂ​ന്നു​ ​പ്ര​തി​ക​ളാ​യ​ ​അ​ജേ​ഷ്,​ ​നി​ഥി​ൻ​കു​മാ​ർ,​ ​അ​ഖി​ലേ​ഷ് ​എ​ന്നി​വ​രെ​യാ​ണ് ​വെ​റു​തേ​വി​ട്ട​ത്.