സമ്മർ കോച്ചിങ് ക്യാമ്പ് 

Thursday 11 April 2024 10:21 PM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി 2024 വർഷത്തെ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുന്നു. ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബാൾ, ബേസ്ബാൾ, ഖോഖോ, കബഡി, ജൂഡോ, തായ്ക്വോണ്ടോ, ബാസ്‌കറ്റ്ബാൾ, തുടങ്ങിയവയുടെ കോച്ചിങ് ക്യാമ്പ് ഏപ്രിൽ 16 മുതൽ 20 വരെ നടത്തുന്നു. ബാസ്‌കറ്റ്ബാൾ, സ്വിമ്മിങ് തുടങ്ങിയ ഇനത്തിലെ രണ്ടാമത്തെ ബാച്ച് മെയ് രണ്ടു മുതൽ 31 വരെയും നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ ,ഔട്ട് ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും സമ്മർ കോച്ചിങ് ക്യാമ്പ് നടത്തുക. രജിസ്‌ട്രേഷൻ ഫീ 700 രൂപ. വിശദ വിവരങ്ങൾക്ക് 9567664789, 04942407501.

Advertisement
Advertisement