ഫിഷറീസ് സർവകലാശാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Friday 12 April 2024 12:00 AM IST

2024-25 അദ്ധ്യയന വർഷത്തിലേക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2010-ൽ സ്ഥാപിതമായ, കൊച്ചിയിലെ പനങ്ങാട് സ്ഥിതി ചെയ്യുന്ന കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) സംസ്ഥാനത്തെ ഫിഷറീസ്, സമുദ്ര പഠനം, മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി മേഖലകളുമായി ബന്ധപ്പെട്ട മനുഷ്യ വിഭവശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ഈ മേഖലയിൽ യഥേഷ്ടം തൊഴിലവസരങ്ങൾ രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലുമുണ്ട്. അക്കാഡമിക് പ്രോഗ്രാമുകൾ ഐ.സി.എ.ആർ, യു.ജി.സി, എ.ഐ.സി.ടി.ഇ എന്നീ സ്ട്രീമുകൾക്ക് കീഴിലാണ്.

ഒമ്പത് M.F.Sc (Master of Fisheries Science ), പന്ത്രണ്ട് M.Sc, അഞ്ച് M.Tech, M.B.A, PhD പ്രോഗ്രാമുകൾ കുഫോസ് ഓഫർ ചെയ്യുന്നുണ്ട്. റെഗുലർ സ്‌കീമിന് കീഴിലുള്ള എം.ടെക് ഫുഡ് ടെക്‌നോളജി (ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്) കൂടാതെ കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗിലെ എം.ടെക്, കോസ്റ്റൽ സേഫ്റ്റി എൻജിനിയറിംഗിലെ ഓഷൻ എം. ടെക് എന്നീ രണ്ട് പ്രോഗ്രാമുകളും ഈ വർഷം പാർട്ട് ടൈം മോഡിൽ ഉൾപ്പെടുത്തിയീട്ടുണ്ട്. കുഫോസിലെ എല്ലാ അക്കാഡമിക് പ്രോഗ്രാമുകളിലും 20% സീറ്റ് മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്.

പനങ്ങാടുള്ള കുഫോസ് കാമ്പസിൽ ഫിഷറീസ് സയൻസ് ഫാക്കൽറ്റി, ഓഷൻ സയൻസ് ആൻഡ് ടെക്‌നോളജി ഫാക്കൽറ്റി, ഫിഷറീസ് എൻജിനിയറിംഗ് ഫാക്കൽറ്റി, മാനേജ്‌മെന്റ് ഫാക്കൽറ്റി എന്നീ നാല് ഫാക്കൽറ്റികളിലായി 24 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്. പുതുവൈപ്പ് കാമ്പസിൽ മൂന്ന് പ്രോഗ്രാമുകളുണ്ട്. മത്സ്യബന്ധനത്തിന്റെയും സമുദ്ര പഠനത്തിന്റെയും ഇന്റർ ഡിസിപ്ലിനറി സ്വഭാവം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികൾക്ക് ഇന്റർ ഡിസിപ്ലിനറി ഗവേഷണ പ്രോജക്ടുകളിൽ ഏർപ്പെടാൻ അവസരമുണ്ട്. സ്‌കിൽ വികസനത്തിനും അവസരങ്ങളുണ്ട്. നിലവിൽ കുഫോസിന് ഒമ്പത് അന്താരാഷ്ട്ര സർവകലാശാലകളുമായി ധാരണാപത്രങ്ങളുണ്ട്.

ബിരുദ പ്രോഗ്രാം പ്രവേശനം നീറ്റ് വഴി

ബിരുദ പ്രോഗ്രാമായ ബി.എഫ്.എസ് സി പ്രവേശനം നീറ്റ് വഴിയാണ്. ഐ.സി.എ.ആർ വഴിയുള്ള 15% അഖിലേന്ത്യ ക്വോട്ടയിലൂടെ പ്രവേശനം ലഭിക്കാൻ സി.യു.ഇ.ടി യു.ജി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടണം. പനങ്ങാട്, പയ്യന്നൂർ എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. വിവിധ മേഖലകളിലുള്ള എം.എഫ്.എസ് സി പ്രോഗ്രാമിന് ഫിഷറീസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന നിരവധി എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. അപ്ലൈഡ് ജിയോളജി, ബയോടെക്‌നോളജി, അറ്റ്‌മോസ്‌ഫെറിക് സയൻസ്, എൻവയണ്മെന്റൽ സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫുഡ് സയൻസ് & ടെക്‌നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്ട്രി, ഫിസിക്കൽ ഓഷ്യാനോഗ്രഫി, റിമോട്ട് സെൻസിംഗ് & ജി.ഐ.എസ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലാണ് എം. എസ്‌സി പ്രോഗ്രാമുകളുള്ളത്. കുഫോസ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

Ocean and Coastal Safety Engineering, Coastal & Harbour Engineering, Food Technology (Food Safety and Quality Assurance) എന്നിവയിൽ എം.ടെക് പ്രോഗ്രാമിന് ഗേറ്റ് സ്‌കോർ വിലയിരുത്തിയാണ് പ്രവേശനം. ഡ്യൂവൽ എം.ബി.എ പ്രോഗ്രാമിന് KMAT, CMAT സ്‌കോറുകൾ പരിഗണിക്കും. ബി. ടെക് ഫുഡ് ടെക്‌നോളജി സെലക്ഷൻ സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന എൻജിനിയറിംഗ് കീം പ്രവേശന പരീക്ഷയിലൂടെയാണ്.

ഇവ കൂടാതെ നിരവധി ബിരുദാനന്തര ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും കുഫോസിലുണ്ട്. Aquarium Science and Technology യിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുണ്ട്. www.admission.kufos.ac.in.

ഡി​ഫ​ൻ​സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ഉ​പ​രി​പ​ഠ​നം

പൂ​നെ​യി​ലെ​ ​D​e​f​e​n​c​e​ ​I​n​s​t​i​t​u​t​e​ ​o​f​ ​A​d​v​a​n​c​e​d​ ​T​e​c​h​n​o​l​o​g​y​ ​(​D​I​A​T​)​-​യി​ൽ​ ​വി​വി​ധ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പി​ ​എ​ച്ച്.​ഡി,​ ​എം.​ടെ​ക്,​ ​എം.​എ​സ്‌​സി​ ​(​ബൈ​ ​റി​സ​ർ​ച്ച്)​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് ​അ​വ​സ​രം. *​ ​എം.​എ​സ്‌​സി​:​ ​സ്കൂ​ൾ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​&​ ​മാ​ത്ത​മാ​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഇ​ല​ക്ട്രോ​ണി​ക്/​ ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​&​ ​മെ​റ്റീ​രി​യ​ൽ​സ്,​ ​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി,​ ​സ്കൂ​ൾ​ ​ഒ​ഫ് ​ക്വാ​ണ്ടം​ ​ടെ​ക്നോ​ള​ജി,​ ​സ്കൂ​ൾ​ ​ഒ​ഫ് ​റോ​ബോ​ട്ടി​ക്സ്,​ ​സ്കൂ​ൾ​ ​ഒ​ഫ് ​എ​ന​ർ​ജി​ ​&​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സി​സ്റ്രം​സ് ​എ​ന്നി​വ​യി​ലൊ​ന്നി​ൽ​ ​പാ​ർ​ട്ട് ​ടൈം​ ​ഗ​വേ​ഷ​ണ​ത്തോ​ടെ​ ​(​ബൈ​ ​റി​സ​ർ​ച്ച്)​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​സ​യ​ൻ​സ്.​ ​ത​പാ​ലി​ൽ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 3.​ 5.2024.

*​ ​എം.​ടെ​ക് ​(​സെ​ൽ​ഫ് ​ഫി​നാ​ൻ​സ്)​:​ ​എ​യ്റോ​ ​സ്പേ​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​&​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സെ​ൻ​സ​ർ​ ​ടെ​ക്നോ​ള​ജി,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മോ​ഡ​ലിം​ഗ് ​&​ ​സി​മു​ലേ​ഷ​ൻ,​ ​മെ​റ്റീ​രി​യ​ൽ​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ക്വാ​ണ്ടം​ ​ക​മ്പ്യൂ​ട്ടിം​ഗ്,​ ​ഡാ​റ്റ​ ​സ​യ​ൻ​സ്,​ ​ടെ​ക്നോ​ള​ജി​ ​മാ​നേ​ജ്മെ​ന്റ്,​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​റോ​ബോ​ട്ടി​ക്സ്,​ ​നാ​നോ​ ​സ​യ​ൻ​സ് ​&​ ​ടെ​ക്നോ​ള​ജി,​ ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​ഗ്രീ​ൻ​ ​ടെ​ക്നോ​ള​ജി​ ​എ​ന്നി​വ​യി​ലൊ​ന്നി​ൽ​ 55​%​ ​/​ 6.0​ ​സി.​ജി.​പി.​എ​ ​ഗ്രേ​ഡോ​ടെ​ ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 18.04.2024.​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ ​മേ​യ് ​ഒ​ന്നി​ന് ​ന​ട​ക്കും.

*​ ​പി​ ​എ​ച്ച്.​ഡി​:​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സ്കൂ​ൾ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​&​ ​മാ​ത്ത​മാ​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി,​ ​മെ​റ്റ​ല​ർ​ജി​ക്ക​ൽ​ ​&​ ​മെ​റ്റീ​രി​യ​ൽ​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ക്കാ​നി​ക്ക​ൽ​/​ ​എ​യ്റോ​സ്പേ​സ് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സ്കൂ​ൾ​ ​ഒ​ഫ് ​റോ​ബോ​ട്ടി​ക്സ്,​ ​സ്കൂ​ൾ​ ​ഒ​ഫ് ​ക്വാ​ണ്ടം​ ​ടെ​ക്നോ​ള​ജി,​ ​അ​പ്ലൈ​ഡ് ​ഫി​സി​ക്സ്,​ ​ടെ​ക്നോ​ള​ജി​ ​മാ​നേ​ജ്മെ​ന്റ്,​ ​സ്കൂ​ൾ​ ​ഒ​ഫ് ​എ​ന​ർ​ജി​ ​&​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സി​സ്റ്രം​സ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​സ്കോ​ള​ർ​ഷി​പ്പോ​ടെ​ ​ഫു​ൾ​ ​ടൈം​ ​പി​ ​എ​ച്ച്.​ഡി​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റി​ൽ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​അ​പേ​ക്ഷാ​ ​മാ​തൃ​ക​ ​പൂ​രി​പ്പി​ച്ച് ​ത​പാ​ലി​ൽ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 3.5.2024.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​i​a​t.​a​c.​i​n.