ജനാധിപത്യത്തിന്റെ വിജയം : വി.ഡി സതീശൻ

Friday 12 April 2024 10:59 PM IST

തിരുവനന്തപുരം: കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തൃപ്പൂണിത്തുറയിൽ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതൽ എൽ.ഡി.എഫും സി.പി.എമ്മും ശ്രമിച്ചത്. ബാബുവിനെ അയോഗ്യനാക്കാൻ സി.പി.എം എല്ലാ അടവുകളും പയറ്റിയെങ്കിലും ആരോപണങ്ങൾ തെളിയിക്കാൻ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താനായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനിൽക്കുന്നു.

ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യു.ഡി.എഫിനെയും ബോധപൂർവം അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.