10,000 കോടി രൂപ കാർ വായ്പ നൽകി കാപ്രി ഗ്ലോബൽ

Friday 12 April 2024 12:03 AM IST

മുംബൈ: മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബൽ ക്യാപിറ്റൽ ലിമിറ്റഡ് 10,000 കോടി രൂപ കാർ വായ്പകൾ നൽകി ചരിത്ര നേട്ടം കൈവരിച്ചു. മുൻവർഷത്തേക്കാൾ 75 ശതമാനം വളർച്ചയാണ് വായ്പാ വിതരണത്തിലുണ്ടായത്. 94,000 ഉപഭോക്താക്കൾക്കാണ് വായ്പ ലഭ്യമാക്കിയത്. ഇന്ത്യയിലെ മൊത്തം യാത്രാ വാഹന വിപണിയുടെ ഏകദേശം 2.5 ശതമാനമാണിത്.

വായ്പാ ആവശ്യം കൂടുന്നതിനാൽ നിരവധി ബാങ്കിംഗ് പങ്കാളികളെയും വിതരണക്കാരെയും ചേർത്തു.

24 സാമ്പത്തിക വർഷത്തിൽ പുതിയ കാറുകളുടെ ഡിമാൻഡ് റെക്കാഡ് പുതിയ ഉയരത്തിലായിരുന്നതിനാൽ നഗര, അർദ്ധ നഗര പ്രദേശങ്ങളിൽ നിന്ന് വിപണി വിഹിതം കൂടാൻ കമ്പനിയെ സഹായിച്ചുവെന്ന് കാപ്രി ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ രാജേഷ് ശർമ്മ പറഞ്ഞു,

Advertisement
Advertisement