ടെസ്‌ലയുടെ വരവ് ഉറപ്പിക്കാൻ മസ്ക് ഇന്ത്യയിലെത്തുന്നു

Friday 12 April 2024 12:08 AM IST

കൊച്ചി: ആഗോള കോർപ്പറേറ്റ് ഭീമനായ ടെസ്‌ലയുടെ മേധാവി ഇലോൺ മസ്ക് ഈ മാസം ഇന്ത്യയിലെത്തും. പൊതുതിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ടെസ്ലയുടെ വൈദ്യുതി കാർ നിർമ്മാണ ഫാക്ടറിയുടെ നിക്ഷേപം ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച കാത്തിരിക്കുകയാണെന്ന് ഇലോൺ മസ്ക് എക്സിൽ കുറിച്ചു.

Advertisement
Advertisement