പത്തിക്ക് രണ്ട് കൈയും കൂട്ടിച്ചേർത്താലുള്ള വലിപ്പമെന്ന് മുത്തശ്ശി, മുറിയിലെത്തിയത് രാജവെമ്പാലയോ? കണ്ടത് ഒരാളെയല്ല
Friday 12 April 2024 11:39 AM IST
തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. വീടിന് പിറകിലായി ഉപയോഗശൂന്യമായ ഒരു മുറിയിൽ പാമ്പ് കയറുന്നതാണ് വീട്ടുകാർ കണ്ടത്.
സ്ഥലത്തെത്തിയ വാവയോട് രണ്ട് കൈയും കൂട്ടിച്ചേർത്താലുള്ള അത്രയും വലിയ പത്തിയുള്ള അതിഥിയാണെന്ന് അവിടെയുള്ള മുത്തശ്ശി പറഞ്ഞു. മുറിയുടെ അകത്ത് കയറാനാകാത്ത വിധം വല മൂടിക്കിടക്കുന്നു. ആ മുറിയിൽ ആളുകൾ കയറിയിട്ട് തന്നെ മാസങ്ങളായി
അകത്ത് കയറിയ വാവ പറക്കും പാമ്പ് എന്ന് വിളിക്കുന്ന വില്ലൂന്നി പാമ്പിനെ കണ്ടു. അത് പരക്കം പായുകയാണ്. പിന്നെയാണ് വാവയ്‌ക്ക് കാര്യം മനസിലായത്, കാണുക പറക്കും പാമ്പിനെ കടിച്ച മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..