ആനയുടെ പൂർവചരിത്രം അറിയിക്കണം, മുന്നിൽ തീവെട്ടി പാടില്ല; വനംവകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ ദേവസ്വങ്ങൾ

Friday 12 April 2024 9:31 PM IST

തൃശൂർ: ആനകൾക്ക് മുന്നിൽ താളമേളങ്ങളും തീവെട്ടികളും പാടില്ലെന്ന പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണസർവേറ്ററുടെ(വൈൽഡ് ലൈഫ്) ഉത്തരവിനെതിരെ പ്രതിഷേധം. ഉത്തരവ് നടപ്പാക്കിയാൽ പൂരം നടത്താൻ നടത്താനാകില്ലെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. മുൻകൂർ അനുമതിയില്ലാതെ ഇതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ആന എഴുന്നെള്ളത്തുമായി ബന്ധപ്പെട്ട് കർശനനിർദ്ദേശമാണ് ഉത്തരവിലുള്ളത്. ആനകളുടെ പൂർവ ചരിത്രത്തെക്കുറിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിക്കണമെന്നത് അടക്കമുള്ള 20 ഓളം നിർദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണസർവേറ്ററുടെ ഉത്തരവിനെതിരെ സർക്കാരിനെ സമീപിച്ചിരിക്കുകയാണ് ദേവസ്വങ്ങൾ. മന്ത്രി കെ. രാജനോട് വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.