സിദ്ധാർത്ഥിന്റെ മരണം: മനുഷ്യാവകാശ കമ്മിഷന് പിതാവിന്റെ മൊഴി

Saturday 13 April 2024 12:07 AM IST

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ പിതാവ് ടി.ജയപ്രകാശ് ദേശീയ മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ മൊഴി നൽകി. സി.ബി.ഐ സംഘത്തോട് പറഞ്ഞതു തന്നെയാണ് മനുഷ്യാവകാശ കമ്മിഷനും മൊഴി നൽകിയതെന്ന് ജയപ്രകാശ് പറഞ്ഞു. വൈത്തിരി പൊലീസ് സ്റ്റേഷൻ ട്രെയിനിംഗ് സെന്റർ ഹാളിലായിരുന്നു സിറ്റിംഗ്. സിദ്ധാർത്ഥിന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രാവിലെ 11 മണിയോടെയാണ് ജയപ്രകാശ് കമ്മിഷന് മുൻപാകെ ഹാജരായത്. ഉച്ചയ്ക്ക് 1 30 വരെ മൊഴി രേഖപ്പെടുത്തൽ നീണ്ടു. മൂന്നുദിവസം മുൻപ് വൈത്തിരിയിൽ എത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ വൈത്തിരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തുന്നത്. സി.ബി.ഐ അന്വേഷണവും പുരോഗമിക്കുകയാണ്. റിമാൻഡിൽ കഴിയുന്ന പ്രതികളുടെ ചോദ്യം ചെയ്യൽ അടുത്ത ദിവസം ആരംഭിക്കും.

​സി​ദ്ധാ​ർ​ത്ഥി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന​ട​ന്നു​വ​രു​ന്ന​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കോ​ളേ​ജ് ​ഹോ​സ്റ്റ​ലി​ൽ​ ​ഇ​ന്ന് ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.


ഫോ​റ​ൻ​സി​ക് ​സം​ഘം​ ​അ​ട​ക്കം​ ​ഹോ​സ്റ്റ​ലി​ൽ​ ​എ​ത്തും.​ ​രാ​വി​ലെ​ 11​ ​മ​ണി​യോ​ടെ​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ക്കും.

​ ​സ​ത്യ​ന്റെ​ ​കൊ​ല​പാ​ത​കം​ ​--

പു​ന​ര​ന്വേ​ഷ​ണം
ആ​വ​ശ്യ​പ്പെ​ട്ട് ​ഭാ​ര്യ

ബി​ജു​ ​പി​ ​വി​ജ​യൻ

​ ​അ​ന്നേ​ ​അ​റി​യാ​മാ​യി​ന്നു​:​ ​ശ​കു​ന്തള
കാ​യം​കു​ളം​:​ ​സി.​പി.​എം​ ​പ​ദ്ധ​തി​യി​ട്ട​ ​കൊ​ല​പാ​ത​ക​മാ​ണ് ​ക​രീ​ല​ക്കു​ള​ങ്ങ​ര​ ​സ​ത്യ​ന്റേ​തെ​ന്ന് ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​കേ​സ് ​പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കു​ടും​ബം​ ​രം​ഗ​ത്ത്.​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​ന​ര​ന്വേ​ഷ​ണ​മോ,​​​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണ​മോ​വേ​ണ​മെ​ന്ന് ​സ​ത്യ​ന്റെ​ ​വി​ധ​വ​ ​ശ​കു​ന്ത​ള​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.
കേ​സി​ലെ​ ​അ​ഞ്ചാം​ ​പ്ര​തി​യും​ ​സി.​പി.​എം​ ​കാ​യം​കു​ളം​ ​ഏ​രി​യാ​ ​ക​മ്മ​റ്റി​ ​അം​ഗ​വു​മാ​യി​രു​ന്ന​ ​ബി​പി​ൻ​ ​സി.​ബാ​ബു,​​​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ന് ​ന​ൽ​കി​യ​ ​ക​ത്തി​ലാ​ണ് ​സ​ത്യ​ൻ​ ​വ​ധം​ ​പാ​ർ​ട്ടി​ ​ന​ട​പ്പി​ലാ​ക്കി​യ​താ​ണ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ ​പ​രാ​തി​യി​ൽ​ ​പാ​ർ​ട്ടി​ ​ന​ട​പ​ടി​ ​കൈ​ക്കൊ​ണ്ട​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ത്വം​ ​രാ​ജി​വ​യ്ക്കു​ക​യാ​ണ​ന്ന് ​കാ​ണി​ച്ചു​ള്ള​ ​ക​ത്താ​യി​രു​ന്നു.
പാ​ർ​ട്ടി​ ​ന​ട​ത്തി​യ​ ​കൊ​ല​പാ​ത​ക​മാ​ണ​ന്ന് ​അ​ന്നേ​ ​അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ​ശ​കു​ന്ത​ള​ ​പ​റ​ഞ്ഞു.​ ​പ്ര​തി​ക​ൾ​ ​എ​ല്ലാം​ ​പാ​ർ​ട്ടി​ക്കാ​രാ​ണ്.​ ​കേ​സ് ​ന​ട​ത്തി​പ്പി​നെ​പ്പ​റ്റി​ ​വേ​ണ്ട​ത്ര​ ​അ​റി​വി​ല്ലാ​ത്ത​ ​ശ​കു​ന്ത​ള​യ്ക്ക് ​അ​പ്പീ​ൽ​ ​പോ​യ​ ​വി​വ​ര​വും​ ​അ​റി​യി​ല്ല.​ ​മ​ര​ണ​ത്തി​ന് ​ശേ​ഷം​ ​ശ​കു​ന്ത​ള​യ്ക്ക് ​ക​രീ​ല​ക്കു​ള​ങ്ങ​ര​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ൽ​ ​ജോ​ലി​ ​ന​ൽ​കു​ക​യും​ ​കു​ടും​ബ​ ​സ​ഹാ​യ​ ​നി​ധി​ ​രൂ​പീ​ക​രി​ച്ച് ​ന​ൽ​കു​ക​യും​ ​ചെ​യ്തു​ ​പാ​ർ​ട്ടി.
കേ​സ് ​ന​ട​ത്താ​മെ​ന്ന് ​പ​റ​ഞ്ഞ് ​പോ​യ​ ​കോ​ൺ​ഗ്ര​സു​കാ​രെ​ ​പി​ന്നെ​ ​ക​ണ്ടി​ല്ല.​ 37​-ാം​ ​വ​യ​സി​ൽ​ ​സ​ത്യ​ൻ​ ​കൊ​ല്ല​പ്പെ​ടു​മ്പോ​ൾ​ ​മൂ​ത്ത​മ​ക​ൻ​ ​സ​ജേ​ഷി​ന് 14​ഉം​ ​മ​ക​ൾ​ ​സ​ജി​നി​ക്ക് 8​ഉം​ ​വ​യ​സ് ​പ്രാ​യം.​ ​മ​ക​ൻ​ ​ഇ​ന്ന് ​ബി.​എ​സ്.​എ​ഫി​ൽ​ ​ജ​വാ​നാ​ണ്.​ ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​വും​ ​ക​ഴി​ഞ്ഞു.

ക്രൂ​ര​ ​കൊ​ല​പാ​ത​കം
ഐ.​എ​ൻ.​ടി.​യു.​സി​ ​പ്ര​വ​ർ​ത്ത​ക​നും​ ​ഒ​ട്ടോ​ ​റി​ക്ഷാ​ ​ഡ്രൈ​വ​റു​മാ​യ​ ​സ​ത്യ​നെ​ 2001​ ​ജൂ​ൺ​ 20​ ​നാ​ണ് ​അ​തി​ക്രൂ​ര​മാ​യി​ ​വെ​ട്ടി​പ്പി​രി​ക്കേ​ൽ​പ്പി​ച്ച​ത്.​ 22​ ​ദി​വ​സ​ത്തെ​ ​ആ​ശു​പ​ത്രി​വാ​സ​ത്തി​നൊ​ടു​വി​ൽ​ ​മ​രി​ച്ചു.​ ​രാ​വി​ലെ​ 7​ ​മ​ണി​യോ​ടെ​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ​ ​നി​ന്ന് ​ഒ​രാ​ൾ​ ​ഓ​ട്ടം​ ​വി​ളി​ച്ചു​കൊ​ണ്ടു​പോ​കു​ക​യും​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​ ​കൊ​ട്ട​യ്ക്കാ​ട്ട് ​ക്ഷേ​ത്ര​ത്തി​ന് ​മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ​ ​കാ​ത്ത് ​നി​ന്ന​ ​പ​ത്ത് ​അം​ഗ​ ​സം​ഘം​ ​വെ​ട്ടു​ക​യു​മാ​യി​രു​ന്നു.സി.​പി.​എ​മ്മി​ന്റെ​ ​കു​ത്ത​ക​യാ​യി​രു​ന്ന​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ൽ​ ​സ​ത്യ​ൻ​ ​എ​ത്തി​യ​തോ​ടെ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​നം​ ​ശ​ക്ത​മാ​യി.​ ​നി​ര​വ​ധി​ ​ആ​ളു​ക​ൾ​ ​സ​ത്യ​ന് ​പി​ന്നി​ൽ​ ​അ​ണി​നി​ര​ന്നു.​ ​സ​മീ​പ​മു​ള്ള​ ​ക്ഷേ​ത്ര​ ​ഭ​ര​ണ​ ​സ​മി​തി​യി​ലും​ ​സ​ത്യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​സ്വാ​ധീ​നം​ ​ഉ​റ​പ്പി​ച്ചു.​ 2001​ലെ​ ​നി​യ​മ​സ​ഭാ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എം.​എം.​ഹ​സ​ൻ​ ​വി​ജ​യി​ച്ച​തോ​ടെ​ ​ക​രീ​ല​ക്കു​ള​ങ്ങ​ര​യു​ടെ​ ​മു​ഖം​ ​മാ​റി.​ ​ഇ​താ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.