യു.ഡി.എഫ് കർഷക സംഗമം

Saturday 13 April 2024 12:17 AM IST

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി യു.ഡി.എഫ് കർഷക സംഘടനകൾ സംഘടിപ്പിച്ച കർഷക സംഗമം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സുഭാഷ് ബോസ് അദ്ധ്യക്ഷനായി. കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എം.അൻസാർ, ആർ.എസ്.പി നേതാവ് പി.രാജു, കർഷക കോൺഗ്രസ് ജില്ലാ പ്രഡിഡന്റ്,​ ഷാജഹാൻ കാഞ്ഞിരവിള, കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, മാരാരിത്തോട്ടം ജനാർദനൻ പിള്ള, കയ്യാലത്തറ ഹരിദാസ്, സി.എം പി നേതാവ് എ.എ.കരിം, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ബിനി അനിൽ, വി.കെ.രാജ്രന്ദ്രൻ, മായാ ദേവി, ജോൺസൺ, ജോസ് വടക്കടം,​ നിയോജ മണ്ഡലം ഭാരവാഹികളായ ഷാനവാസ് കുറ്റിയിൽ, ബോബൻജിനാഥ്, സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement