മഹാത്മ ജനസേവനകേന്ദ്രം ശാന്തിഗ്രാമം

Saturday 13 April 2024 12:41 AM IST
മഹാത്മ ജനസേവന കേന്ദ്രം നിർമ്മിച്ച ശാന്തിഗ്രാമം

അടൂർ: മഹാത്മ ജനസേവന കേന്ദ്രം തെരുവ് സംരക്ഷണത്തിനായി പള്ളിക്കൽ കള്ളപ്പൻ ചിറയിൽ നിർമ്മിച്ച ശാന്തി ഗ്രാമം ആതുരാശ്രമത്തിന്റെ ഗൃഹപ്രവേശ കർമ്മം 14 ന് ഉച്ചകഴിഞ്ഞ് 3 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചലച്ചിത്ര നടി സീമ ജി നായരും ചേർന്ന് നിർവഹിക്കും. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ മലയാളികളുടെ സംഘടനയായ യങ്കേർസ് മലയാളി അസോസിയേഷൻ (വൈ.എം.എ) പ്രസിഡന്റ് പ്രദീപ് നായർ അമ്മമാർക്ക് വിഷുക്കൈനീട്ടം നൽകും. 70 അംഗങ്ങൾക്ക് താമസയോഗ്യമായ പദ്ധതി പളളിക്കൽ കൊയ്പ്പളളി വിളയിൽ ശാന്തമ്മയമ്മ ദാനമായി നൽകിയ ഭൂമിയിലാണ് ശാന്തിഗ്രാമം. 70 പേർക്ക് താമസിക്കാം.

Advertisement
Advertisement