പാനൂർ സ്‌ഫോടനം: സി.ബി.ഐ അന്വേഷിക്കണം: ഹസൻ

Saturday 13 April 2024 12:51 AM IST

തിരുവനന്തപുരം: പാനൂർ ബോംബ് സ്ഫോടനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. സി.പി.എമ്മിലെ ഉന്നത നേതാക്കളുടെ അറിവോടും സമ്മതത്തോടും കൂടി ജനവിധി അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണെന്നിരിക്കെ, പാനൂർ സ്ഫോടനത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു. അതുമൊരു രക്ഷാപ്രവർത്തനമെന്നാണ് അദ്ദേഹം പറയുന്നത്.

Advertisement
Advertisement