അനിലിന് പൂഞ്ഞാറിൽ സ്വീകരണം
Saturday 13 April 2024 12:03 AM IST
പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് പൂഞ്ഞാറിൽ ആവേശകരമായ സ്വീകരണം. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥി മണ്ഡലത്തിൽ പര്യടനം നടത്തിയത്. താമരപൂക്കളും പൂമാലകളും ഷാളുകളുമണിയിച്ചാണ് ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പൂഞ്ഞാർ തീക്കോയിയിൽ നിന്നാരംഭിച്ച മണ്ഡല പര്യടനം പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് മിനർവ്വ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺജോർജ്ജ്, ബി.ജെ.പി തീക്കോയി പഞ്ചായത്ത് പ്രസിഡന്റ് ഇ.ഡി.രമണൻ, മണ്ഡലം പ്രസിഡന്റ് അഡ്വ.രാജേഷ് പാറയ്ക്കൽ , വൈസ് പ്രസിഡന്റ് കെ.ജി.മോഹനൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജോസ് ആലാനി എന്നിവർ പ്രസംഗിച്ചു. പര്യടനത്തിനിടെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.