റോളർ സ്‌കേറ്റിംഗ് പരിശീലനം

Saturday 13 April 2024 1:18 AM IST

കൊല്ലം: പുതുതായി റോളർ സ്‌കേറ്റിംഗ് പഠിക്കുന്നവർക്കായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലാതല സ്‌കേറ്റിംഗ് പരിശീലന ക്യാമ്പ് കൊല്ലത്ത് ആരംഭിച്ചു. ആൺകുട്ടികളിൽ മൂന്നര വയസുള്ള മെഹബൂബ് യൂസഫും പെൺകുട്ടികളിൽ അഞ്ച് വയസുള്ള ഇഹ ഹമയുമാണ് ക്യാമ്പിലെ പ്രായം കുറഞ്ഞ താരങ്ങൾ. വൈകിട്ട് ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രൗണ്ടിലും രാവിലെ റെയിൽവേ ഓവർബ്രിഡ്ജിനടുത്തുള്ള ബീച്ച് റോഡിലുമാണ് പരിശീലനം. മുൻ വർഷങ്ങളിൽ ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ റോളർ സ്‌കൂട്ടർ, റോളർ ഹോക്കി, സ്‌കേറ്റ് ബോഡിംഗ് എന്നിവയുടെ പരിശീലനവും ഇതോടൊപ്പമുണ്ട്. ജില്ലാ, സംസ്ഥാന അസോസിയേഷൻ അംഗീകൃത പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി. കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 36 വർഷമായി ക്യാമ്പ്‌ നടക്കുന്നുണ്ടെന്ന് സെക്രട്ടറിയും റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാനുമായ പി.ആർ.ബാലഗോപാൽ പറഞ്ഞു.

ചാത്തന്നൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, ആയൂർ, പുനലൂർ എന്നിവിടങ്ങളിലെ പരിശീലനം 20ന് ശേഷം ആരംഭിക്കും. ഫോൺ: 9447230830.

Advertisement
Advertisement