എം.സി റോഡിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു, വൻ ദുരന്തം ഒഴിവായി

Saturday 13 April 2024 1:32 AM IST

കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ ഗ്യാസ് ടാങ്കർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. വൻ ദുരന്തം ഒഴിവായി.

ഇന്നലെ പുലർച്ചെ അഞ്ചോടെ പനവേലി മഞ്ചാടിപ്പണ ജംഗ്ഷന് സമീപമായിരുന്നു അപകടം. തൂത്തുക്കുടിയിൽ നിന്ന് കോട്ടയത്തേക്ക് പാചകവാതകവുമായി പോയ ടാങ്കറാണ് വൈദ്യുതി പോസ്റ്റിലിടിച്ചശേഷം തലകീഴായി തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ തമിഴ്നാട് സ്വദേശി പനീർശെൽവത്തിന് (49) സാരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമായതെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്ന് മിനിട്ടുകൾക്കകം ഫയർഫോഴ്സും പൊലീസുമടക്കം സ്ഥലത്തെത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കി.