ഇന്ത്യൻ ഔളിമ്പിക്സ് ടീമിന്റെ നേതൃസ്ഥാനം ഒഴിഞ്ഞ് മേരി കോം

Saturday 13 April 2024 5:22 AM IST

ന്യൂഡൽഹി : പാരീസ് ഒളിനമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നേതൃ സ്ഥാനത്ത് നിന്ന് (ചെഫ് ഡി മിഷൻ)​ രാജിവച്ച് ബോക്സിംഗ് ഇതിഹാസം എം.സി മേരി കോം. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് മേരി ഒളിമ്പിക്സ് ടീമിന്റെ ചെഫ് ഡി മിഷൻ സ്ഥാനം രാജിവച്ചതെന്നാണ് വിവരം.

ഒളിമ്പിക്സ് ടീമിന്റെ ചെഫ് ഡി മിഷൻ സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി തണമെന്ന് ആവശ്യപ്പെട്ട് മേരി കത്ത് തനിക്ക് നൽകിയെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ ഇന്നലെ വ്യക്തമാക്കി.

രാജ്യത്തെ ഏത് വിധത്തിലും സേവിക്കുന്നത് ബഹമതിയായാണ് കാണുന്നത്. അതിനാൽ മാവസീകമായി തയ്യാറുമെടുത്തിരുന്നു. എന്നാൽ അഭിമാനകരമായ ആ ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കാൻ കഴിയാത്തതിൽ ഖേദമുണ്ട്. അതിനാൽ തന്നെ രാജി വയ്ക്കുന്നു. വ്യക്തിപരമായ കാരണങ്ങളെ തുട‌ർന്നാണ് രാജി.41 - കാരിയായ മേരി കോം പി.ടിഉഷയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

മേരി ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ ദു:ഖമുണ്ടെന്നും എന്നാൽ അവരുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും ഉഷ പറഞ്ഞു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ എല്ലാവിധ പിന്തുണയും മേരിക്കുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്ലറ്റിക് കമ്മിഷൻ ചെയർ പേഴ്സൺ കൂടിയായ മേരിയെ കഴിഞ്ഞ മാർച്ച് 21 നായിരുന്നു ഇന്ത്യയുടെ ഒളിമ്പിക്സ് സംഘത്തിന്റെ ചെഫ് ഡി മിഷനായി നിയമിച്ചത്.

Advertisement
Advertisement