ഇന്ന് അംബേദ്കർ ജയന്തി
Sunday 14 April 2024 4:51 AM IST
തിരുവനന്തപുരം: ഭരണഘടനാ ശില്പി ഡോ.ബി.ആർ. അംബേദ്‌കറുടെ 133-ാമത് ജന്മദിന ആഘോഷം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. അംബേദ്കറുടെ ഭൗതികശരീരം സംസ്കരിച്ച ദാദറിലെ ചൈത്യഭൂമിയിലെ ചടങ്ങിലും അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പൂരിലെ ദീക്ഷഭൂമിയിലെ സ്മാരകത്തിലും പരിപാടികൾ നടക്കും. സംസ്ഥാനത്തും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30ന് നിയമസഭാസമുച്ചയത്തിലെ അംബേദ്കർ പ്രതിമയിൽ സ്പീർക്കർ എ.എൻ.ഷംസീർ പുഷ്‌പാർച്ചന നടത്തും.