പ്രധാനമന്ത്രി ഇന്നും നാളെയും കേരളത്തിൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് ഹെലികോപ്ടറിൽ കൊച്ചി നാവികസേന ആസ്ഥാനത്തേക്കും തുടർന്ന് റോഡ് മാർഗം ഗസ്റ്റ് ഹൗസിലേക്കും പോകും. നാളെ പുലർച്ചെ അഞ്ചിന് ഹെലികോപ്ടറിൽ തൃശൂരിലേക്ക് പുറപ്പെടും. കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. രാവിലെ 11.30ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് പുറപ്പെടും. വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. സന്ദർശനത്തെത്തുടർന്ന് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന പാതയും താമസസ്ഥലവും ഇന്നലെ ഉച്ചയോടെ എസ്.പി.ജിയുടെ നിയന്ത്രണത്തിലാണ്. കർശന ഗതാഗത നിയന്ത്രണവുമുണ്ടാകും.