ജസ്ന മരിച്ചത് കേരളത്തിലെന്ന് അച്ഛൻ

Sunday 14 April 2024 12:00 AM IST

പത്തനംതിട്ട: കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന മരിച്ചത് കേരളത്തിലെന്ന് പിതാവ് ജെയിംസ് കേരളകൗമുദിയോട് വെളിപ്പെടുത്തി. അവൾ

സംസ്ഥാനത്തിന് പുറത്തോ വിദേശത്തോ പോയില്ല. മരിച്ചുവെന്ന് ഉറച്ചുവിശ്വസിക്കാൻ തക്ക വിവരങ്ങൾ കൈവശമുണ്ട്.

ഉത്തരവാദി ജസ്നയുടെ സുഹൃത്താണ്. പേര് ഇപ്പോൾ പറയുന്നില്ല. എങ്ങനെ മരിച്ചുവെന്ന് 19ന് ശേഷം പറയാം. അന്ന് സി.ബി. ഐ അന്വേഷണ ഉദ്യോഗസ്ഥനോട് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി നേരിട്ട് വിവരങ്ങൾ ചോദിക്കുന്നുണ്ട്. അതിനുശേഷം താൻ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. തെളിവുകൾ പുറത്തുവിടും.

അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് കൊടുത്തിരുന്നു.അതിനെതിരെ താൻ നൽകിയ ഹർജിയിൽ

ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പരാമർശിച്ചിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ചില ലക്ഷ്യത്തിലേക്ക് എത്തിയില്ല. അവർ കുറേ കാര്യങ്ങൾ അന്വേഷിച്ചു. ഇൻറർ പോൾ വഴി വിദേശത്തും അന്വേഷിച്ചു. പക്ഷെ, താൻ ചൂണ്ടിക്കാട്ടിയ ചില പോയിൻ്റുകളിലേക്ക് എത്തിയില്ല. ജസ്ന വ്യാഴാഴ്ചകളിൽ ഒരു സ്ഥലത്ത് രഹസ്യമായി പ്രാർത്ഥനയ്ക്ക് പോകുമായിരുന്നു. കാണാതായത് ഒരു വ്യാഴാഴ്ചയാണ്. തലേന്ന് ജസ്നയ്ക്ക് അമിത രക്തസ്രാവമുണ്ടായത് മാസമുറയുടെ ഭാഗമാണോ ഗർഭകാലത്ത് ഉണ്ടാകാനിടയുള്ളതാണോ എന്ന് കണ്ടെത്തിയില്ലെന്ന് ഹർജിയിൽ പറയുന്നു.

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ പിതാവും ജസ്നയുടെ സഹോദരനും ചൂണ്ടിക്കാട്ടിയ,

ജസ്നയുടെ സഹപാഠിയെ ലോക്കൽ പൊലീസും സി. ബി. ഐയും ചോദ്യം ചെയ്ത് നുണ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സഹപാഠിക്ക് ജസ്നയുമായി സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കണ്ടെത്തി. നാട്ടുകാർ സംശയങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പൊലീസ് ജെയിംസിൻ്റെ വീടിനുള്ളിലും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

എ​​​റ​​​ണാ​​​കു​​​ളം​​​-​​​ബം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് ​​​എ​​​ത്തി​​​ച്ചു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ​​​ബം​​​ഗ​​​ളു​​​രു​​​വി​​​ലേ​​​ക്ക് ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​വ​​​ന്ദേ​​​ഭാ​​​ര​​​ത് ​​​ട്രെ​​​യി​​​ൻ​​​ ​​​എ​​​ത്തി.​​​ ​​​സ​​​ർ​​​വീ​​​സ് ​​​എ​​​ന്നു​​​ ​​​തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന് ​​​തീ​​​രു​​​മാ​​​നി​​​ച്ചി​​​ല്ല.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​മൂ​​​ന്നാ​​​മ​​​ത്തെ​​​ ​​​വ​​​ന്ദേ​​​ ​​​ഭാ​​​ര​​​ത് ​​​ആ​​​ണി​​​ത്.​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​നി​​​ന്ന് ​​​കാ​​​സ​​​ർ​​​കോ​​​ട്ടേ​​​ക്കും​​​ ​​​മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കും​​​ ​​​ര​​​ണ്ട് ​​​വ​​​ന്ദേ​​​ഭാ​​​ര​​​ത് ​​​ട്രെ​​​യി​​​നു​​​ക​​​ൾ​​​ ​​​സ​​​ർ​​​വീ​​​സ് ​​​ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.​​​ ​​​ര​​​ണ്ടു​​​മാ​​​സം​​​ ​​​മു​​​മ്പ് ​​​ഇ​​​തേ​​​ ​​​റൂ​​​ട്ടി​​​ലേ​​​ക്ക് ​​​വ​​​ന്ദേ​​​ഭാ​​​ര​​​ത് ​​​ട്രെ​​​യി​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.​​​ ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്ക് ​​​സൗ​​​ക​​​ര്യ​​​മി​​​ല്ലെ​​​ന്ന് ​​​അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ആ​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​ചെ​​​ന്നൈ​​​ ​​​-​​​ ​​​മൈ​​​സൂ​​​ർ​​​ ​​​റൂ​​​ട്ടി​​​ലേ​​​ക്ക് ​​​മാ​​​റ്റി​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​കി​​​ട്ടി​​​യ​​​ ​​​ട്രെ​​​യി​​​ൻ​​​ ​​​കൊ​​​ല്ല​​​ത്താ​​​ണ് ​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​വ​​​ന്ദേ​​​ഭാ​​​ര​​​ത് ​​​ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ​​​ ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ലാ​​​ണ് ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​എ​​​റ​​​ണാ​​​കു​​​ളം​​​ ​​​ട്രെ​​​യി​​​നി​​​ന്റെ​​​ ​​​അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​കാ​​​ര്യം​​​ ​​​പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്.​​​ .