ആരവങ്ങളുയർന്നു, തൃശൂർ പൂരം കൊടിയേറി

Sunday 14 April 2024 12:00 AM IST

തൃശൂർ: ആരവങ്ങളുടെയും ആവേശത്തിന്റെയും അകമ്പടിയിൽ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലുമായി തൃശൂർ പൂരത്തിന് കൊടിയേറ്റം.19നാണ് പൂരം. 17ന് രാത്രി 7ന് സാമ്പിൾ വെടിക്കെട്ടും 20 ന് പുലർച്ചെ പ്രധാന വെടിക്കെട്ടും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.45 ഓടെയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ ദേശക്കാർ ആരവങ്ങളോടെ ഉയർത്തി.

പാറമേക്കാവ് ക്ഷേത്രത്തിൽ 12 മണിയോടെ കൊടിയേറി.

തിരുവമ്പാടിയിൽ വൈകിട്ട് പൂരം പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും ആലിനു മുകളിൽ പൂരപ്പതാകകൾ ഉയർത്തി. സിംഹ മുദ്ര‌യുള്ള കൊടിക്കൂറയാണ് ഉയർത്തിയത്.

മണികണ്ഠനാലിലും കൊടിയുയർത്തി. പാറമേക്കാവിന്റെ പുറപ്പാടിന് കാശിനാഥൻ തിടമ്പേറ്റി.

എട്ട് ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.18 ന് വടക്കുന്നാഥന്റെ തെക്കേനട തുറന്നിടും. പൂരദിനത്തിൽ രാവിലെ ആറുമുതൽ ചെറുപൂരങ്ങൾ എത്തിത്തുടങ്ങും. മഠത്തിൽ വരവ് രാവിലെ 11നും ഇലഞ്ഞിത്തറ മേളം 2 നും കുടമാറ്റം വൈകിട്ട് 4 നും അരങ്ങേറും. പിറ്റേന്ന് പകൽപ്പൂരം കഴിഞ്ഞാൽ ഉച്ചയ്ക്ക് ഉപചാരം ചൊല്ലിപ്പിരിയും.

തൃ​ശൂ​ർ​ ​പൂ​രം​:​ ​ആ​ന​ക​ളു​ടെ​ ​ഫി​റ്റ്ന​സ് ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണം

കൊ​ച്ചി​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ ​മു​ഴു​വ​ൻ​ ​ആ​ന​ക​ളു​ടെ​യും​ ​പ​ട്ടി​ക​യും​ ​ഫി​റ്റ്‌​ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം​ ​വ​നം​വ​കു​പ്പ് ​ഹാ​ജ​രാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​മ​നു​ഷ്യ​ ​-​ ​വ​ന്യ​ജീ​വി​ ​സം​ഘ​ർ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഹ​ർ​ജി​യി​ലാ​ണ് ​ജ​സ്റ്റി​സ് ​എ.​കെ.​ ​ജ​യ​ശ​ങ്ക​ര​ൻ​ ​ന​മ്പ്യാ​ർ,​ ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​വി​ഷ​യം​ 17​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും. ഉ​ത്സ​വ​ത്തി​ന് ​ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ ​വി​ഷ​യം​ ​പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ​തൃ​ശ്ശൂ​ർ​ ​പൂ​ര​വും​ ​അ​ഭി​ഭാ​ഷ​ക​ർ​ ​കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ​ചീ​ഫ് ​വൈ​ൽ​ഡ് ​ലൈ​ഫ് ​വാ​ർ​ഡ​ന്റെ​യ​ട​ക്കം​ ​ഉ​ത്ത​ര​വു​ക​ൾ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളും​ ​മ​ദ​പ്പാ​ടു​മു​ള്ള​വ​യെ​ ​പൂ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്ക​രു​ത്.​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​ആ​ന​യു​ടെ​ ​ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ചും​ ​കോ​ട​തി​ ​ആ​രാ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ​നം​വ​കു​പ്പ് ​വ്യ​ക്ത​മാ​യ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടി​ല്ല.

ആ​ന​യെ​ഴു​ന്നെ​ള്ളി​പ്പ്: വി​വാ​ദ​ ​നി​ർ​ദ്ദേ​ശം​ ​പി​ൻ​വ​ലി​ക്കും

ക​ണ്ണൂ​ർ​:​ ​വ​നം​വ​കു​പ്പി​ന്റെ​ ​വി​വാ​ദ​മാ​യ​ ​നാ​ട്ടാ​ന​ ​സ​ർ​ക്കു​ല​ർ​ ​തി​രു​ത്തു​മെ​ന്നും​ ​ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ​ ​ആ​ചാ​ര​മ​നു​സ​രി​ച്ച് ​ന​ട​ത്തു​ന്ന​തി​നാ​ണ് ​പ്ര​ധാ​ന്യ​മെ​ന്നും​ ​വ​നം​വ​കു​പ്പ് ​മ​ന്ത്രി​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ.​ ​ആ​ന​ക​ൾ​ ​ഇ​ട​ഞ്ഞ​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ ​ന​ട​പ​ടി​ക​ൾ​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ക്കാ​ൻ​ ​വേ​ഗ​ത്തി​ൽ​ ​ത​യ്യാ​റാ​ക്കി​യ​തി​നാ​ലാ​ണ് ​സ​ത്യ​വാ​ങ്മൂ​ല​ത്തി​നൊ​പ്പം​ ​സ​മ​ർ​പ്പി​ച്ച​ ​സ​ർ​ക്കു​ല​റി​ൽ​ ​അ​പ്രാ​യോ​ഗി​ക​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു. പൂ​​​രം​​​ ​​​ആ​​​ന​​​ ​​​എ​​​ഴു​​​ന്ന​​​ള്ളി​​​പ്പ് ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ആ​​​ശ​​​ങ്ക​​​ൾ​​​ ​​​ദേ​​​വ​​​സ്വം​​​ ​​​മ​​​ന്ത്രി​​​ ​​​കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും​​​ ​​​റ​​​വ​​​ന്യൂ​​​മ​​​ന്ത്രി​​​ ​​​കെ.​​​രാ​​​ജ​​​നും​​​ ​​​ഇ​​​ട​​​പെ​​​ട്ട് ​​​പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യി​​​ ​​​കൊ​​​ച്ചി​​​ൻ​​​ ​​​ദേ​​​വ​​​സ്വം​​​ ​​​ബോ​​​ർ​​​ഡ് ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡോ.​​​എം.​​​കെ.​​​സു​​​ദ​​​ർ​​​ശ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​പൂ​​​രം​​​ ​​​ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി​​​ ​​​വ​​​നം​​​ ​​​വ​​​കു​​​പ്പ് ​​​പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ ​​​നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ​​​ ​​​പൂ​​​ര​​​ത്തി​​​ന്റെ​​​ ​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​ ​​​വി​​​വി​​​ധ​​​ ​​​ക്ഷേ​​​ത്ര​​​ ​​​ഉ​​​പ​​​ദേ​​​ശ​​​ക​​​ ​​​സ​​​മി​​​തി​​​ക​​​ളും​​​ ​​​തൃ​​​ശൂ​​​ർ​​​ ​​​പൂ​​​ര​​​ത്തി​​​ന്റെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​പ​​​ങ്കാ​​​ളി​​​ക​​​ളും​​​ ​​​ആ​​​ശ​​​ങ്ക​​​ ​​​രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.