ഡബിളാ ഡബിൾ.

Sunday 14 April 2024 7:25 AM IST
ipl


ഐ.പി.എല്ലിൽ ഈ ഞായറാഴ്ചയും 2 മത്സരങ്ങളാണ് ഉള്ളത്.
ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലക്നൗ സൂപ്പർ ജയ്ൻ്റ്സും തമ്മിലും രണ്ടാം മത്സരത്തിൽ മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലും ഏറ്റുമുട്ടും.
വിജയ വഴി തേടി.
ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ലക്നൗ സൂപ്പർ ജയൻ്റ്സും വിജയവഴിയിൽ തിരിച്ചെത്താനാണ് ഇറങ്ങുന്നത്.
കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ വൈകിട്ട് 3 30 മുതലാണ് മത്സരം.
കൊൽക്കത്ത കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോടും ലക്നൗ ഡൽഹിയോടും തോറ്റിരുന്നു. കൊൽക്കത്ത കളിച്ച 4 മത്സരങ്ങളിൽ മൂന്നും ലക്നൗ 5 മത്സസരങ്ങളിൽ മൂന്നും ജയിച്ചിട്ടുണ്ട്.
ഐ.​ ​പി.​എ​ൽ​ ​ക്ലാ​സി​ക്കോ
പ്രീ​മി​യ​ർ​ ​ലീ​ഗി​ൽ​ ​ഇ​ന്ന് ​രാ​ത്രി​ ​ചാ​മ്പ്യ​ൻ​ ​ടീ​മു​ക​ൾ​ ​മു​ഖാ​മു​ഖം​ ​വ​രു​ന്ന​ ​ഗ്ലാ​മ​ർ​ ​പോ​രാ​ട്ടം.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഐ.​ ​പി​ ​എ​ൽ​ ​കി​രീ​ട​ങ്ങ​ൾ​ ​നേ​ടി​യ​ ​ടീ​മു​ക​ളാ​യ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സും​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ടം​ ​രാ​ത്രി​ 7 30​ ​മു​ത​ലാ​ണ്.
മും​ബ​യ് ​യു​ടെ​ ​ത​ട്ട​ക​മാ​യ​ ​വാ​ങ്ക​ഡെ​യി​ലാ​ണ് ​മ​ത്സ​രം.
ആ​ദ്യ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളും​ ​തോ​റ്റ​ ​മും​ബ​യ് ​എ​ന്നാ​ൽ​ ​അ​വ​സാ​ന​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളും​ ​ജ​യി​ച്ച് 4​ ​പോ​യി​ന്റുമാ​യി​ 7​ ​-ാം​ ​സ്ഥാ​ന​ത്താ​ണ്.​ ​അ​ഞ്ചി​ൽ​ ​മൂ​ന്നും​ ​ജ​യി​ച്ച​ ​ചെ​ന്നൈ​ ​അ​ഞ്ചാ​മ​താ​ണ്.
ത​ക​ർ​പ്പ​ൻ​ ​സി​ക്സു​മാ​യി​ 2011​ ​ലെ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ഇ​ന്ത്യ​യ്ക്ക് ​സ​മ്മാ​നി​ച്ച​ ​സാ​ക്ഷാ​ൽ​ ​എം.​എ​സ്.​ ​ധോ​ണി​ ​ക​ളി​ക്കാ​ര​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വാ​ങ്ക​ഡെ​ ​യി​ൽ​ ​ഇ​റ​ങ്ങ​ുന്ന​ ​അ​വ​സാ​ന​ ​മ​ത്സ​ര​മാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

Advertisement
Advertisement