അഴിമതിക്കാരെ ജയിലിലാക്കും ,​ മാസപ്പടിക്കേസിൽ പിടിമുറുക്കി മോദി ,​ മുഖ്യമന്ത്രിയ്ക്കും  മകൾക്കുമെതിരെ പ്രധാനമന്ത്രി

Tuesday 16 April 2024 4:05 AM IST

തിരുവനന്തപുരം: മാസപ്പടി അഴിമതിക്കേസിൽ സംസ്ഥാനത്തെ മുഖ്യമന്ത്രിയും മകളും ഉൾപ്പെട്ടുവെന്നും അഴിമതിക്കാരെ ജയിലിൽ അടയ്ക്കുന്നതിൽ ഒരുവിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ആറ്റിങ്ങൽ,തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾക്കായി കാട്ടാക്കട ക്രിസ്ത്യൻകോളേജ് ഗ്രൗണ്ടിൽ നടന്ന പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം നടന്നുവരികയാണ്. കേന്ദ്രസർക്കാർ ഇടപെട്ടില്ലായിരുന്നെങ്കിൽ മാസപ്പടി പുറംലോകം അറിയില്ലായിരുന്നു.

സി.പി.എം സഹകരണ ബാങ്കുകളിൽ നടത്തിയ തട്ടിപ്പുമൂലം ആയിരക്കണക്കിന് കുടുംബങ്ങൾ വഴിയാധാരമായി.

സഹകരണ ബാങ്ക് മേഖലയിൽ കൊള്ള നടത്തിയ ഒരാളെ പോലും കേന്ദ്രസർക്കാർ വെറുതെ വിടില്ല. അഴിമതി നടത്തിയവരെ തുറുങ്കിലടക്കും.

നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. എന്നാൽ, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നത് നരേന്ദ്ര മോദിയുടെ ഗ്യാരന്റിയാണ്.

യു.ഡി.എഫും എൽ.ഡി.എഫും കേരളത്തെ അഴിമതി നടത്താനുള്ള താവളമാക്കി മാറ്റി. സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തി. സി.പി.എം ഭരിക്കുന്ന ബാങ്കുകളിലെല്ലാം കൊള്ള നടക്കുന്നു. സാധാരണക്കാരുടെയും ദരിദ്രരുടെയും സ്ത്രീകളുടെയും പണം മോഷ്ടിക്കപ്പെടുകയാണ്.

സംസ്ഥാന ഖജനാവ് കാലിയായിരിക്കുന്നു. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻപോലും പണമില്ല. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം കടംവീട്ടാൻ മാത്രം ചെലവഴിക്കുകയാണ്. കഴിഞ്ഞ 10 വർഷം താൻ രാജ്യത്തെ സത്യസന്ധമായി നയിച്ചു. അഴിമതി അവസാനിപ്പിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. അതുകൊണ്ടാണ് അഴിമതി പാർട്ടികൾ നരേന്ദ്രമോദിയെ ചെറുക്കാനായി സഖ്യമുണ്ടാക്കി മത്സരിക്കുന്നത്. അഴിമതിക്കാരെ ഭയക്കുന്ന ആളല്ല നരേന്ദ്രമോദി. അഴിമതിക്കരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും നരേന്ദ്രമോദി പ്രഖ്യാപിച്ചു.

മാ​രീ​ച​ ​വേ​ഷ​ത്തി​ല്‍​ ​വ​ന്ന് ​കേ​ര​ള​ത്തെ
മോ​ഹി​പ്പി​ക്കാ​നാ​വി​ല്ല​ ​:​ ​മു​ഖ്യ​മ​ന്ത്രി

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​:​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​സീ​​​റ്റി​​​ലും​​​ ​​​ര​​​ണ്ടാം​​​ ​​​സ്ഥാ​​​ന​​​ത്ത് ​​​പോ​​​ലും​​​ ​​​ബി.​​​ജെ.​​​പി​​​യു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും,​​​ ​​​മാ​​​രീ​​​ച​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​വ​​​ന്ന് ​​​കേ​​​ര​​​ള​​​ത്തെ​​​ ​​​മോ​​​ഹി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ​​​ആ​​​രും​​​ ​​​ക​​​രു​​​ത​​​രു​​​തെ​​​ന്നും​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​ൻ. കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​ബി.​​​ജെ.​​​പി​​​ക്ക് ​​​എം.​​​പി​​​ ​​​വേ​​​ണ​​​മെ​​​ന്ന​​​ ​​​മോ​​​ഹം​​​ ​​​എ​​​ല്ലാ​​​വ​​​ർ​​​ക്കും​​​ ​​​ഉ​​​ണ്ടാ​​​കാം.​​​ ​​​​​​ ​​​ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ ​​​വ​​​രെ​​​യു​​​ള്ള​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു​​​മാ​​​കാം.​​​ ​​​ജാ​​​തി​​​യും​​​ ​​​മ​​​ത​​​വു​​​മി​​​ല്ലാ​​​തെ​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​സോ​​​ദ​​​ര​​​ത്വ​​​നേ​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​ ​​​നാ​​​ടാ​​​ണി​​​ത്.​​​ ​​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ ​​​ഗു​​​രു​​​വി​​​നെ​​​ ​​​മോ​​​ദി​​​ ​​​പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു​​​പ​​​റ​​​ഞ്ഞു,​​​ ​​​ന​​​ല്ല​​​ത്.​​​ ​​​പ​​​ക്ഷേ​​​ ​​​ഈ​​​ ​​​നാ​​​ട് ​​​നാ​​​രാ​​​യ​​​ണ​​​ ​​​ഗു​​​രു​​​ ​​​അ​​​ട​​​ക്ക​​​മു​​​ള്ള​​​ ​​​ന​​​വോ​​​ത്ഥാ​​​ന​​​ ​​​നാ​​​യ​​​ക​​​ർ​​​ ​​​ഉ​​​യ​​​ർ​​​ത്തി​​​യ​​​ ​​​ന​​​വോ​​​ത്ഥാ​​​ന​​​ ​​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ ​​​സ്വാം​​​ശീ​​​ക​​​രി​​​ച്ച് ​​​മു​​​ന്നേ​​​റി​​​യ​​​ ​​​നാ​​​ടാ​​​ണ്.​​​ ​​​ഭ്രാ​​​ന്താ​​​ല​​​യ​​​ത്തെ​​​ ​​​മ​​​നു​​​ഷ്യാ​​​ല​​​യ​​​മാ​​​ക്കി​​​യ​​​ ​​​ഈ​​​ ​​​നാ​​​ട് ​​​ഇ​​​ന്ന് ​​​രാ​​​ജ്യ​​​ത്തെ​​​ ​​​ഏ​​​ത് ​​​സം​​​സ്ഥാ​​​ന​​​ത്തി​​​നും​​​ ​​​മാ​​​തൃ​​​ക​​​യാ​​​ണ്.​​​ ​​​വെ​​​റു​​​പ്പി​​​ന്റെ​​​ ​​​പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തെ​​​ ​​​അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ല.​​​ ​​​അ​​​താ​​​ണ് ​​​ബി​​​ജെ​​​പി​​​യെ​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​​​ന് ​​​കാ​​​ര​​​ണം.

Advertisement
Advertisement