ചിത്രകലാ ക്യാമ്പ്

Tuesday 16 April 2024 12:43 AM IST

അടൂർ: ചരിത്രസ്മാരകങ്ങളും പ്രകൃതിയും സമൂഹവും തമ്മിലുള്ള പരസ്പരബന്ധം ചിത്രകലയിൽ എന്ന കാഴ്ച്ചപ്പാടിൽ പറക്കോട് മുസാഫിർ ബംഗ്ലാവിനു സമീപത്ത് ചിത്രകലാ ക്യാമ്പ് നടന്നു. പ്രമുഖരായ 10ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പ് പ്രശസ്ത ചിത്രകാരൻ ആർ. പ്രകാശം ഉദ്ഘാടനം ചെയ്തു. കേരള ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ജി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി ടി. ആർ.രാജേഷ് ആമുഖ പ്രസംഗം നടത്തി. ആഷ.എം.എസ്., ഡി.പി. എസ്. സി ബോസ് എന്നിവർ പ്രസംഗിച്ചു. കേരള ചിത്രകലാ പരിഷത്ത്ജില്ലാ കമ്മിറ്റിയാണ് ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്.

Advertisement
Advertisement