കുട്ടികൾക്ക് അലക്സ ഹരമാകുന്നു
Tuesday 16 April 2024 12:59 AM IST
കൊച്ചി: ഇന്ത്യൻ നാടോടിക്കഥകൾ മുതൽ മൃഗങ്ങളുടെ ശബ്ദം കേൾക്കാൻ വരെ കുട്ടികളുള്ള ഇന്ത്യൻ വീടുകളിൽ ആമസോണിന്റെ ശബ്ദ സേവന സംവിധാനമായ അലക്സയുടെ ഉപയോഗം രണ്ടിരട്ടിയാണെന്ന് കണക്കുകൾ. ഇന്ററാക്ടീവ് ഗെയിമുകൾ, ക്വിസുകൾ, നഴ്‌സറി റൈമുകൾ, മൃഗങ്ങളുടെ ശബ്ദങ്ങൾ, സ്‌പെല്ലിംഗുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടികൾ, പൊതു വിജ്ഞാനം, ചരിത്രം, സയൻസ് തുടങ്ങിയ സേവനങ്ങൾ അലക്‌സയിലുണ്ട്.
ശ്രദ്ധിക്കാനുള്ള കഴിവ് കുട്ടികളിൽ വർദ്ധിപ്പിക്കാനും സംഗീതം കേൾപ്പിക്കാനും നഴ്‌സറി റൈമുകൾ കൊണ്ട് ആഹ്ലാദിപ്പിക്കാനുമെല്ലാം അലക്സ പ്രയോജനപ്പെടുന്നു. കുട്ടികൾക്ക് മികച്ച അറിവ് നൽകി വളർത്തുന്നതിന് ഈ സേവനം മികച്ചതാണെന്ന് അലക്സ ഇന്ത്യ ഡയറക്ടറും കൺട്രി മാനേജറുമായ ആർ. എസ് ദിലീപ് പറയുന്നു.