ഇംഗ്ളീഷ് എച്ച്.എസ്.ടി നിയമനം: വാക്കു പാലിക്കാതെ സർക്കാർ

Tuesday 16 April 2024 12:00 AM IST

കൊച്ചി: ഹൈസ്‌കൂളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇംഗ്ളീഷ് ബിരുദധാരികളെ നിയമിക്കാമെന്ന് ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഉറപ്പ് മൂന്നു വർഷമായിട്ടും പാലിച്ചില്ല. കോടതിയലക്ഷ്യക്കേസിൽ 11 തവണ സമയം നീട്ടി നൽകിയെങ്കിലും നിയമന നടപടി എങ്ങുമെത്തിയില്ല.

ഹൈസ്‌കൂളുകളിൽ ഇംഗ്ളീഷ് പഠിപ്പിക്കാൻ ഇംഗ്ളീഷ് ബിരുദധാരികൾ വേണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ ഉൾപ്പെട്ട ബെഞ്ചാണ് 2021 ആഗസ്റ്റ് 10ന് ഉത്തരവിട്ടത്. 2021-22 വിദ്യാഭ്യാസ വർഷം സ്ഥിരം തസ്‌തിക സൃഷ്‌ടിക്കാനായിരുന്നു ഉത്തരവ്. 2022ൽ കേരള വിദ്യാഭ്യാഭ ചട്ടത്തിൽ (കെ.ഇ.ആർ) ഇംഗ്ളീഷിനെ ഭാഷാവിഷയമായി അംഗീകരിച്ചെങ്കിലും തസ്‌തിക സൃഷ്‌ടിച്ച് നിയമന നടപടി സ്വീകരിച്ചില്ല. റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചപ്പോൾ കൊവിഡ് മൂലമാണ് വൈകിയതെന്ന് വിദ്യാഭ്യാസ വകുപ്പ് ബോധിപ്പിച്ചു. 2023-24 വർഷം തസ്തിക നിർണയിക്കുമെന്നും സത്യവാങ്മൂലം നൽകി. ഇതിനിടെ 11 തവണ സർക്കാർ സമയം നീട്ടിച്ചോദിച്ചു. നാലാഴ്‌ചയ്ക്കകം നടപടി സ്വീകരിക്കാൻ കഴിഞ്ഞ മാർച്ച് 14ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.ജെ. ദേശായി അന്ത്യശാസനം നൽകി.

അഞ്ച് ഡിവിഷന്

ഒരു തസ്‌തിക

അഞ്ച് ഡിവിഷനിൽ കൂടുതലുള്ള ഹൈസ്‌കൂളുകളിൽ ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്‌തിക സൃഷ്‌ടിക്കണമെന്നാണ് വ്യവസ്ഥ. മറ്റു വിഷയങ്ങളിൽ ബിരുദമുള്ളവരാണ് ഭൂരിഭാഗം സ്‌കൂളുകളിലും ഇംഗ്ളീഷ് പഠിപ്പിക്കുന്നത്. ഗ്രാമറുൾപ്പെടെ അടിസ്ഥാനപരമായി പഠിപ്പിക്കാൻ ഇവർക്ക് കഴിയുന്നില്ല. തസ്‌തിക നിർണയം 2024-25ലേക്ക് മാറ്റാനാണ് ശ്രമമെന്ന് എച്ച്.എസ്.ടി ഇംഗ്ളീഷ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. തസ്‌തിക നിർണയിച്ചാൽ മുഴുവൻ ജില്ലകളിലും നിയമിക്കാനാകും. മെയിനിലെ 562 ഉൾപ്പെടെ 1416 പേരാണ് പട്ടികയിലുള്ളത്. പട്ടിക നിലവിൽ വന്ന് ഒരു വർഷം കഴിഞ്ഞെങ്കിലും പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിവയെ ലയിപ്പിക്കാനുള്ള നടപടികളിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇത് നടപ്പായാൽ ഹൈസ്‌കൂൾ ടീച്ചർ തസ്‌തിക ഇല്ലാതാകും. ലയനത്തിന് മുമ്പ് നിയമനം നടന്നില്ലെങ്കിൽ അവസരം നഷ്‌മാകുമെന്ന ആശങ്കയിലാണ് റാങ്ക് പട്ടികയിലുള്ളവർ.

ഹ​യ​ർ​ ​സെ​ക്ക​ൻ​‌​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റം സ​ർ​ക്കാ​ർ​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടും

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക്കി​യ​ ​പ​ട്ടി​ക​ ​റ​ദ്ദാ​ക്കി​യ​ ​കേ​ര​ള​ ​അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​വി​ധി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ൽ​ ​നി​ന്ന് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​തീ​രു​മാ​നി​ച്ചു.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ന്റേ​താ​ണ് ​തീ​രു​മാ​നം.​ ​സ്ഥ​ലം​മാ​റ്റ​ത്തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ഹോം​ ​സ്റ്റേ​ഷ​ൻ​ ​ട്രാ​ൻ​സ്‌​ഫ​ർ​ ​പ​ട്ടി​ക,​ ​അ​ദേ​ഴ്സ് ​ട്രാ​ൻ​സ്ഫ​ർ​ ​പ​ട്ടി​ക​ ​എ​ന്നി​വ​യാ​ണ് ​ട്രൈ​ബ്യൂ​ണ​ൽ​ ​റ​ദ്ദാ​ക്കി​യ​ത്.​ ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​ക​ര​ട് ​പ​ട്ടി​ക​യും​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പു​തി​യ​ ​സ്കൂ​ളി​ൽ​ ​പ്ര​വേ​ശി​ക്കാ​നാ​വു​ന്ന​ ​വി​ധം​ ​ജൂ​ൺ​ ​ഒ​ന്നി​ന​കം​ ​അ​ന്തി​മ​ ​പ​ട്ടി​ക​യും​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് ​നി​ർ​ദ്ദേ​ശം.​ ​മാ​തൃ​ജി​ല്ല​യ്ക്ക് ​പു​റ​ത്തു​ള്ള​ ​സ​ർ​വീ​സ് ​സീ​നി​യോ​റി​റ്റി​ ​മാ​തൃ​ജി​ല്ല​യി​ലേ​ക്ക് ​മാ​ത്രം​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​ ​സ​ർ​ക്കാ​ർ​ ​മാ​ന​ദ​ണ്ഡ​ത്തി​നെ​തി​രെ​ ​ചി​ല​ ​അ​ദ്ധ്യാ​പ​ക​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യാ​ണ് ​ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​വി​ധി​ക്ക് ​കാ​ര​ണം.​ ​വി​ഷ​യ​ത്തി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റെ​ ​അ​തി​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ച​ ​ട്രൈ​ബ്യൂ​ണ​ൽ​ ​മേ​യ് 24​ ​ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​കോ​ട​ത​യ​ല​ക്ഷ്യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ൻ​ ​കാ​ര​ണ​വും​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​വ്യ​ക്ത​മാ​ക്ക​ണം. മാ​തൃ​ജി​ല്ല​യ്ക്ക് ​പു​റ​ത്തു​ള്ള​ ​സ​ർ​വീ​സ് ​സീ​നി​യോ​റി​റ്റി​ ​പ​രി​സ​ര​ ​ജി​ല്ല​ക​ളി​ലേ​ക്കും​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഉ​ത്ത​ര​വ് ​സ​ർ​ക്കാ​രി​ന് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​നി​യ​മോ​പ​ദേ​ശം​ ​തേ​ടാ​ൻ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​തീ​രു​മാ​നി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​റാ​ണി​ ​ജോ​ർ​ജ്ജ്,​​​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.