അവധിക്കാല ക്ലാസുകൾ പാടില്ല: കമ്മിഷൻ

Tuesday 16 April 2024 12:00 AM IST

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്തെ ക്ലാസുകൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നെന്ന് ഉറപ്പു വരുത്താൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ . സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷനംഗം എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് ഉത്തരവ് ബാധകമാണ്.

വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ ക്ലാസിന്റെ സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ് . നിയമലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ സി.ബി.എസ്.ഇ തിരുവനന്തപുരം റീജിയണൽ ഓഫീസർക്കും ഐ.സി.എസ്.ഇ. ചെയർമാനും കമ്മിഷൻ നിർദ്ദേശം നൽകി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് . സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കണം.

2​ ​ഐ.​എ.​എ​സ് ​ത​സ്തി​ക​ക​ൾ​ക്ക് ​തു​ട​ർ​ച്ചാ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ര​ണ്ട് ​ഐ.​എ.​എ​സ് ​ത​സ്തി​ക​ക​ൾ​ക്ക് ​പൊ​തു​ഭ​ര​ണ​ ​വ​കു​പ്പ് ​തു​ട​ർ​ച്ചാ​നു​മ​തി​ ​ന​ൽ​കി.​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​ജ​ന​റ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​ഐ.​ടി​ ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ത​സ്തി​ക​ക​ൾ​ക്കാ​ണ് ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​തു​ട​ർ​ച്ചാ​നു​മ​തി.​ ​ഇ​വ​ ​ര​ണ്ടും​ ​ഐ.​എ.​എ​സ് ​കേ​ഡ​റി​നു​ ​പു​റ​ത്തെ​ ​(​എ​ക്സ് ​കേ​ഡ​ർ​)​ ​ത​സ്തി​ക​ക​ളാ​ണ്.

തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ർ​ട്ടൂ​ൺ​ ​മ​ത്സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​കാ​ർ​ട്ടൂ​ൺ​ ​അ​ക്കാ​ഡ​മി​യും​ ​ടൂ​ൺ​സ് ​അ​നി​മേ​ഷ​നും​ ​ചേ​ർ​ന്ന് ​സ്കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​യു​വ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്കു​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ർ​ട്ടൂ​ൺ​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ 17​ ​വ​യ​സ് ​വ​രെ​യു​ള്ള​വ​ർ​ക്ക് ​ജൂ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലും​ 18​ ​വ​യ​സ് ​മു​ത​ൽ​ 25​ ​വ​യ​സ് ​വ​രെ​യു​ള്ള​വ​ർ​ക്ക് ​സീ​നി​യ​ർ​ ​വി​ഭാ​ഗ​ത്തി​ലു​മാ​ണ് ​മ​ത്സ​രം.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​എ​ന്ന​താ​ണ് ​വി​ഷ​യം.​ ​ര​ച​ന​ക​ൾ​ ​c​a​r​t​o​o​n​a​c​a​d​e​m​y​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ലോ​ ​അ​ല്ലെ​ങ്കി​ൽ​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​കാ​ർ​ട്ടൂ​ൺ​ ​അ​ക്കാ​ഡ​മി,​ ​ഗി​രി​ന​ഗ​ർ​ 6​ ​ക്രോ​സ് ​റോ​ഡ്,​ ​ക​ട​വ​ന്ത​റ,​ ​കൊ​ച്ചി​-​ 82​ 020​ ​വി​ലാ​സ​ത്തി​ൽ​ ​ത​പാ​ൽ​ ​മാ​ർ​ഗ​മോ​ ​അ​യ​യ്ക്കാം.​ ​ഒ​രാ​ൾ​ക്ക് ​മൂ​ന്ന് ​കാ​ർ​ട്ടൂ​ൺ​ ​വ​രെ​ ​സ​മ​ർ​പ്പി​ക്കാം.​ ​പേ​ര്,​ ​വ​യ​സ്,​ ​വി​ലാ​സം,​ ​ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള​ ​ന​മ്പ​ർ​ ​എ​ന്നി​വ​ ​ഓ​രോ​ ​ര​ച​ന​യ്ക്ക് ​പി​ന്നി​ലും​ ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​ഇ​-​മെ​യി​ൽ​ ​അ​യ​യ്ക്കു​ന്ന​വ​ർ​ ​അ​തോ​ടൊ​പ്പം​ ​മേ​ൽ​ ​സൂ​ചി​പ്പി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​വ​യ​സ് ​തെ​ളി​യി​ക്കു​ന്ന​ ​ഏ​തെ​ങ്കി​ലും​ ​ഓ​ദ്യോ​ഗി​ക​ ​രേ​ഖ​യു​ടെ​ ​പ​ക​ർ​പ്പും​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ക്കൊ​പ്പം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 31. ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടു​ന്ന​വ​ർ​ക്ക് 10000​ ​രൂ​പ,​ 7500​ ​രൂ​പ,​ 5000​ ​രൂ​പ​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​ശി​ല്പം,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​പു​സ്ത​ക​ ​കി​റ്റ് ​എ​ന്നി​വ​ ​ന​ൽ​കും.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ ​മി​ക​ച്ച​ ​യു​വ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ക്കു​വേ​ണ്ടി​ ​സൗ​ജ​ന്യ​മാ​യി​ ​കാ​ർ​ട്ടൂ​ൺ​ ​ശി​ല്‍​പ​ശാ​ല​ ​സം​ഘ​ടി​പ്പി​ക്കും.​ ​ജൂ​ൺ​ ​ആ​ദ്യ​വാ​രം​ ​വി​ജ​യി​ക​ളെ​ ​പ്ര​ഖ്യാ​പി​ക്കും.