എൽ.ടി.എ.ഡി ഒളിമ്പ്യ ആരംഭിച്ചു

Tuesday 16 April 2024 12:43 AM IST
camp

തിരുവമ്പാടി: ആനക്കാംപൊയിലിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കായികതാരങ്ങളെ പരിശീലിപ്പിച്ചെടുക്കുന്ന നൂതന പരിശീലന പരിപാടിയായ എൽ.ടി.എ.ഡി ഒളിമ്പ്യ 2036 ആരംഭിച്ചു. ആനക്കാംപൊയിൽ സെൻറ് മേരീസ് സ്കൂളും പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയും ചേർന്നാണ് ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് മാനേജർ ഫാ. അഗസ്റ്റ്യൻ പാറ്റാനി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ അംഗം പി.ടി. അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ടി.ടി. കുര്യൻ, റോയി ജോസ്, പി.കെ. സോമൻ, എബി ദേവസ്യ, ആഷിക് , മാനോജ്, അമൽ ജോസ് എന്നിവർ പ്രസംഗിച്ചു. 50 ലധികം കൊച്ചു കായികപ്രതിഭകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Advertisement
Advertisement