അഡ്വ. ശ്രീജ വിജയലക്ഷ്‌മി ഹൈക്കോടതി ജഡ്‌ജിയാവും

Wednesday 17 April 2024 1:46 AM IST

ന്യൂഡൽഹി: അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരളാ ഹൈക്കോടതി ജഡ്‌ജിയായി നിയമിക്കാൻ

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്‌തു. ശ്രീജയെ ഇക്കഴിഞ്ഞ ഡിസംബർ 5-ന് ജഡ്ജിയായി നിയമിക്കാൻ ശുപാർശ ചെയ്‌തിരുന്നെങ്കിലും അതു പരിഗണിക്കുന്നത് മാറ്റിവച്ചിരുന്നു. യോഗ്യത സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമനം ശരിവച്ചത്.

Advertisement
Advertisement