പ്രതിഷേധ പ്രകടനം

Tuesday 16 April 2024 10:54 PM IST

മലപ്പുറം: 2017 മുതലുള്ള പെൻഷൻ പരിഷ്‌കരണം കേന്ദ്രനിരക്കിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യാ ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ മലപ്പുറം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പെൻഷൻകാർ മലപ്പുറം ബി.എസ്.എൻ.എൽ ജനറൽ മാനേജരുടെ ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മുൻ ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുറഹിമാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെകട്ടറി സി. ബാബു, വി.ആർ. വാസുദേവൻ, ഇ.സോമസുന്ദരൻ , എ.സെയ്തലവി എന്നിവർ സംസാരിച്ചു.

Advertisement
Advertisement