മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ ചിലവ് എത്രയെന്നറിയാമോ, 50 ലക്ഷം അനുവദിച്ച് പിണറായി സര്‍ക്കാര്‍

Tuesday 16 April 2024 11:10 PM IST

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിന്റെ ചിലവ് വഹിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി രണ്ട് തവണ കേരളത്തില്‍ എത്തിയതിന്റെ ചിലവ് ഒരു കോടി രൂപയാണ്. ഇതില്‍ ആദ്യ ഘട്ടമായി തുക അനുവദിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

പൊതുഭരണ വകുപ്പ് 50 ലക്ഷം രൂപ ടൂറിസം വകുപ്പിന് അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. ഏപ്രില്‍ 14, 15 തീയതികളിലാണ് കേരളത്തില്‍ പ്രധാനമന്ത്രി എത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും നരേന്ദ്ര മോദി പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ആലത്തൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നംകുളം ചെറുവത്തൂര്‍ മൈതാനത്ത് നടത്തിയ പൊതു സമ്മേളനത്തിലും ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രചാരണങ്ങളുടെ ഭാഗമായി കാട്ടാക്കടയിലുമാണ് മോദി എത്തിയത്.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണ് നരേന്ദ്ര മോദി കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസം പാലക്കാടും പത്തനംതിട്ടയിലും പ്രധാനമന്ത്രി എത്തിയിരുന്നു. 2024ല്‍ ഏവ് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തിയത്.

Advertisement
Advertisement