റെക്കാഡ് വിലയിടിവിൽ രൂപ
Wednesday 17 April 2024 12:28 AM IST
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഇന്ത്യൻ രൂപയുടെ മൂല്യയിടിവ് ശക്തമാക്കുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്നലെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയായ 83.53ൽ എത്തി. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിച്ചേക്കുമെന്ന ആശങ്കകളും രൂപയ്ക്ക് തിരിച്ചടിയായി. ധന മേഖലയിലെ അനിശ്ചിതത്വങ്ങൾ ഓഹരി വിപണിയിലെ വിദേശ നിക്ഷേപ ഒഴുക്കിനെ പ്രതികൂലമായി ബാധിച്ചതും രൂപയ്ക്ക് സമ്മർദ്ദം സൃഷ്ടിച്ചു.