സാമൂഹമാദ്ധ്യമത്തിലെ ഭാഷ അപലപനീയം : വൃന്ദ കാരാട്ട്

Wednesday 17 April 2024 12:32 AM IST

തിരുവനന്തപുരം: വടകരയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സമൂഹമാദ്ധ്യമ സംഘം ഷൈലജ ടീച്ചർക്കെതിരെ പ്രയോഗിച്ച നാണംകെട്ട ലൈംഗികാതിക്രമ ഭാഷ അപലപനീയമെന്ന് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. ഇത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കലാണ്. ആദരണീയായ നേതാവിനെതിരെ വൃത്തികെട്ട ഭാഷയാണ് നിരാശയിൽ കോൺഗ്രസ് പ്രയോഗിക്കുന്നത്. വയനാട്ടിൽ എല്ലാ എതിരാളികളോടുമുള്ള ബഹുമാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സംസാരിച്ച രാഹുൽ ഗാന്ധി വടകരയിലെ തന്റെ സ്ഥാനാർത്ഥിയുടെ വൃത്തികെട്ടതുമായ പ്രചാരണത്തെ അപലപിച്ച് ഉടൻ പരസ്യ പ്രസ്താവന നടത്തണം. ഇയാൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

Advertisement
Advertisement