ഐച്ഛിക വിഷയം മലയാളം നജ്മയ്ക്ക് 839-ാം റാങ്ക്

Wednesday 17 April 2024 12:13 AM IST
നജ്മ.എ.സലാം

കൊല്ലം: മലയാളം ഐച്ഛിക വിഷയമായി സ്വീകരിച്ച് വവ്വാക്കാവ് തലവടികുളങ്ങര പടീറ്റതിൽ നജ്മ.എ.സലാം നേടിയത് 839-ാം റാങ്കിന്റെ തിളക്കം. നജ്മയുടെ നാലാം ശ്രമമായിരുന്നു. കഴിഞ്ഞ വർഷം സിവിൽ സർവീസ് പരീക്ഷ എഴുതിയ നജ്മയ്ക്ക് ഇന്ത്യൻ റെയിൽവേ മനേജ്മെന്റ് സർവീസ് ലഭിച്ചിരുന്നു. അവധിയെടുത്തായിരുന്നു പരിശീലനം. ചെറുപ്പം മുതൽ സിവിൽ സർവീസ് സ്വപ്നം കണ്ടിരുന്നു. 2019 ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി നാഷണൽ ഹെൽത്ത് മിഷനിൽ ജോലി ചെയ്തിരുന്നു. ജോലി ചെയ്തുകൊണ്ടായിരുന്നു ആദ്യശ്രമങ്ങൾ. കഴിഞ്ഞ ഒരു വർഷം പൂർണമായി സിവിൽ സർവീസ് പഠനത്തിനായി മാറ്റിവച്ചു. ആദ്യ രണ്ട് ശ്രമത്തിലും പ്രിലിംസ് കടക്കാനായില്ല. ആഗ്രഹവും പരിശ്രമവും തീവ്രമായതോടെ മൂന്നും നാലും ശ്രമങ്ങൾ ഫലം കണ്ടു. ആഗോള വിഷങ്ങളോട് ഏറെ താത്പര്യമുള്ള നജ്മ ഐ.എഫ്.എസിനോടാണ് താത്പര്യം. ബിസിനസുകാരനായ അബ്ദുൾ സലാമും നുസൈഫയുമാണ് മാതാപിതാക്കൾ. നജാദ്, ഹന്ന എന്നിവരാണ് സഹോദരങ്ങൾ.

സിവിൽ സർവീസ് പരീക്ഷയിൽ
കൊല്ലത്തിന് റാങ്ക് കിലുക്കം

സിവിൽ സർവീസ് പരീക്ഷാ ഫലം വന്നപ്പോൾ കൊല്ലത്തിനും അഭിമാന തിളക്കം. ജില്ലയിൽ നിന്ന് നാലുപേരാണ് ഇത്തവണ സിവിൽ സർവീസിന് യോഗ്യത നേടിയത്. ഇതിൽ മൂന്നുപേരും പെൺകുട്ടികളാണ്.

Advertisement
Advertisement