ഐ.പി.എല്ലിൽ നിന്ന് ഇടവേളയെടുത്ത് മാക്സ്‌വെൽ

Wednesday 17 April 2024 6:48 AM IST

ബംഗളൂരു: സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഐ.പി.എല്ലിൽ നിന്ന് ഇടവേളയെടുക്കുന്നതായി അറിയിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ. കഴിഞ്ഞ ദിവസം ആർ.സി.ബിയുടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം കഴിഞ്ഞതിന് പിന്നാലെയാണ് മാക്സ്‌വെൽ ഇക്കാര്യം വെളിപ്പെടുത്തിയത്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ മാക്സ്‌വെല്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. മാനസികമായും ശാരീരികമായും നല്ല ആരോഗ്യത്തിലല്ലെന്നും തനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കണമെന്ന് ആർ.സി.ബി ക്യാപ്ടൻ ഫാഫിനോടും പരിശീലക സംഘത്തോടും ആവശ്യപ്പെട്ടതായും ഇടവേള അനിവാര്യമാണെന്നും - മാക്സ്‌വെൽ പറഞ്ഞു.

എന്നാൽ എത്രനാളത്തേയ്ക്കാണ് ഇടവേളയെന്ന് മാക്സ്‌വെൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം സീസണിൽ തന്നെ ആവശ്യമായി വന്നാൽ മാനസീകമായും ശാരീമായും നല്ല ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന് മാക്‌സ്‌വെൽ പറഞ്ഞിട്ടുണ്ട്. നേരത്തേയും ഇങ്ങനെ ഇടവേളയെടുത്തിട്ടുള്ള താരമാണ് മാക്സി.

സീസണിൽ ഫോം കണ്ടെത്താനാകാതെ വിഷമിച്ച മാക്സ്‌വെല്ലിന് 6 ഇന്നിംഗ്സുകളിൽ നിന്ന് നേടാനായാത് വെറും 32 റൺസാണ്. ഫീൽഡിംഗിലും താരം നിറംമങ്ങിയിരുന്നു.

Advertisement
Advertisement