യൂത്ത് ബാസ്‌കറ്റ് ബാൾ: കേരള പെൺകുട്ടികൾക്ക് വെങ്കലം

Wednesday 17 April 2024 6:51 AM IST

തിരുവനന്തപുരം: പുതുച്ചേരിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 38-ാമത് യൂത്ത് ദേശീയ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള പെൺകുട്ടികൾ 68-67ന് രാജസ്ഥാനെ തോൽപ്പിച്ച് വെങ്കലം നേടി.

ഉത്തർപ്രദേശിനെ തോൽപ്പിച്ച് (63-55) തോൽപിച്ച് കേരളത്തിന്റെ ആൺകുട്ടികൾ അഞ്ചാംസ്ഥാനം നേടി

മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള കേരളവും രാജസ്ഥാനും തമ്മിലുള്ള മത്സരം അവസാനം വരെ ലീഡുകൾ മാറി മറിഞ്ഞുള്ള ത്രില്ലർ പോരാട്ടമായിരുന്നു. ഒന്നാം ക്വാർട്ടറിൽ രാജസ്ഥാന് ഒരു പോയിന്റ് ലീഡ് നേടിയെങ്കിലും ആദ്യ പകുതി അവസാനിക്കുമ്പോൾ കേരളം 28-26ന് ലീഡ് നേടി.

മൂന്നാം പാദ0 അവസാനിച്ചപ്പോൾ രാജസ്ഥാൻ ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി 47-36 എന്ന നിലയിൽ ക്വാർട്ടർ അവസാനിപ്പിച്ചു

ആവാസന പാദത്തിൽ കേരളത്തിന്റെ ഉയരം കൂടിയ താരങ്ങളായ ക്ലോഡിയയുടെ 9 പോയിന്റും നിരഞ്ജനയുടെ 8 പോയിന്റും കേരളത്തെ വെങ്കല മെഡൽ ജേതാവാകാൻ സഹായിച്ചുഇ ചാമ്പ്യൻഷിപ്പിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച അർഥിക തന്നെ ആയിരുന്നു ഇരുപതു പോയിന്റുമായി കേരളത്തിൻ്റെ ടോപ് സ്കോറ‌ർ. സമാപന ദിവസം കാര്യവട്ടം എൽ. എൻ.സി.പി.ഇ പ്രിൻസിപ്പലും സായി റീജിയണൽ ഡയറക്ടറുമായ ജി കിഷോർ മുഖ്യഅതിഥിയായിരുന്നു

Advertisement
Advertisement