വോട്ട് സമുദായ സംരക്ഷകർക്ക്

Wednesday 17 April 2024 3:52 PM IST

കൊച്ചി: സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് നൽകാൻ അഖിലേന്ത്യാ പണ്ഡിതർ വിളക്കിത്തലനായർ മരുതുവർ മഹാജനസഭ തീരുമാനിച്ചു. ഒ.ബി.സി സംവരണം വർദ്ധിപ്പിക്കുക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, എം.ബി.സിയിൽ ഉൾപ്പെടുത്തുക, ഉദ്യോഗസംവരണം നൽകുക, ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സഹായിക്കാൻ സഭായോഗം തീരുമാനിച്ചു. ബാർബർ തൊഴിൽ ചെയ്തു ജീവിക്കുവരാണ് പണ്ഡിതർ, വിളക്കിത്തലനായർ, മരുതുവർ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

യോഗത്തിൽ അഖിലേന്ത്യാ ചെയർമാൻ സി.ടി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ, സത്യൻ, എം. മുനുസാമി ചെന്നൈ, എ. രാജൻ കമ്പം, ജഗന്നാഥൻ, അമ്മുക്കുട്ടി സി.എസ്., മനോജ് സി.ജി. തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement