തുരുമ്പിക്കാത്ത കമ്പികളുമായി പുൽക്കിറ്റ്

Thursday 18 April 2024 1:06 AM IST

കൊച്ചി: തുരുമ്പിക്കൽ തടയുന്ന ഉയർന്ന ഗുണനിലവാരമുള്ള കൊറോഷൻ റെസിസ്റ്റന്റ് സ്റ്റീൽ (സി.ആർ.എസ്) ടി.എം.ടി ബാറുകൾ പുൽക്കിറ്റ് വിപണിയിലിറക്കി. ക്രോമിയം, ചെമ്പ്, മറ്റ് മൈക്രോഅലോയിംഗ് ഘടകങ്ങൾ എന്നിവയുൾപ്പെടുത്തി നിർമ്മിക്കുന്ന കമ്പികളാണിവ.

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്തിയിലെ സംയോജിത സ്റ്റീൽ പ്ലാന്റിലാണ് ടി.എം.ടി ബാറുകൾ ഉത്പാദിപ്പിക്കുന്നത്. തീരപ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമായ ഇവ തീരപ്രദേശങ്ങളിൽ നിന്ന് 30 കിലോമീറ്ററിനുള്ളിൽ ഉപയോഗിക്കാം.
തുരുമ്പിക്കൽ തടയുന്നതിന് എപ്പോക്‌സി കോട്ടിംഗാണ് സാധാരണ ഉപയോഗിക്കുന്നത്. എപ്പോക്‌സി കോട്ടിംഗ് ഇടത്തരം, ചെറുകിട നിർമ്മാണങ്ങൾക്ക് പ്രായോഗികമല്ല. സി.ആർ.എസ് കമ്പികൾ ഉപയോഗിക്കാൻ കഴിയും. കെട്ടിടങ്ങളുടെ ഗുണനിലവാരവും ദീർഘായുസും ഉറപ്പാക്കുമെന്ന് പുൽക്കിറ്റ് ഡയറക്ടർ ഗാർഗ് ഭഗവത്, മാർക്കറ്റിംഗ് ഡയറക്ടർ രാഹുൽ ജെയിൻ, ബ്രാഞ്ച് മാനേജർ ദീപ ജി. മേനോൻ എന്നിവർ അറിയിച്ചു.