കേരള സർവകലാശാലാ പരീക്ഷാഫലം

Thursday 18 April 2024 12:38 AM IST

തിരുവനന്തപുരം: കേരളസർവകലാശാല ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ എം.വി.എ. പെയിന്റിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഒക്‌ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ഒക്‌ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എ.സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ വിജ്ഞാപനം ചെയ്ത ആറാം സെമസ്​റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ - മൈക്രോബയോളജി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 23 മുതലും കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ 30 മുതലും ബി.വോക്ക്. ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ്‌ കോഴ്സിന്റെ പ്രോജക്ട്/വൈവ പരീക്ഷകൾ 30 നും അതത്‌ കോളേജുകളിൽ നടത്തും.

ആറാം സെമസ്​റ്റർ ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 29, 30 തീയതികളിലും വൈവ/ പ്രോജക്ട് മേയ് 2, 3 തീയതികളിലും അതത്‌ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

18 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി കോം./ബി.എ. (ആന്വൽ സ്‌കീം) വിദ്യാർത്ഥികൾ ഹാൾ ടിക്ക​റ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം.

Advertisement
Advertisement