അസാപ് കേരളയുടെ സമ്മർ ക്യാമ്പ്

Thursday 18 April 2024 1:00 AM IST

തിരുവനന്തപുരം; അസാപ് കേരള സ്‌കൂൾ വിദ്യാർത്ഥികൾക്കായി 22 മുതൽ 26 വരെ സമ്മർ ക്യാമ്പുകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. 10 മുതൽ 15 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പുകൾ. ആർട്‌സ് ആൻഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്‌മെന്റ്, റോബോട്ടിക്സ്, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങൾ പഠിക്കാൻ അവസരം ഒപ്പം വിനോദ പരിപാടികളുമുണ്ടാകും. രജിസ്റ്റർ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദർശിക്കണം.