എ.സറഫിന് ഡോക്ടറേറ്റ്

Thursday 18 April 2024 12:13 AM IST

തിരുവനന്തപുരം : മുൻ സൈക്ളിംഗ് - റോളർസ്കേറ്റിംഗ് താരവും എൻ.ഐ.എസ് കോച്ചും പ്രമുഖ കായിക സംഘാടകനുമായ എ. സറഫ് കാഞ്ചീപുരം ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി. ഇന്ത്യൻ കായിക താരങ്ങളുടെ പരിശീലനത്തിലെ ധാരണകളെയും സംതൃപ്തിയേയും കുറിച്ചാണ് പ്രബന്ധം സമർപ്പിച്ചത്.

സൈക്ളിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ചെയർമാനും കൺവീനറുമായിരുന്ന ഇദ്ദേഹം നിലവിൽ ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് സ്പോർട്സ് ഫോർ ആൾ പ്രസിഡന്റും സംസ്ഥാന ജി.എസ്.ജി വകുപ്പിൽ അഡീഷണൽ കമ്മിഷണറുമാണ്. തിരുവനന്തപുരം കരമന കൽപ്പാളയത്ത് പരേതനായ പി.അബൂബക്കറിന്റേയും ഷെരീഫ ബീവിയുടേയും മകനാണ്.