കുട്ടികളുടെ ചിത്രകലാ ക്യാമ്പ് വരയാട്ടം

Friday 19 April 2024 12:16 AM IST
ചിത്രകലാ ക്യാമ്പ്

കാഞ്ഞങ്ങാട്: പുല്ലൂർ ദർപ്പണം ചിത്രകലാ കേന്ദ്രം സംസ്‌കൃതി പുല്ലൂരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രകലാ ക്യാമ്പ് വരയാട്ടം 20, 21 തീയതികളിൽ പുല്ലൂർ കണ്ണാങ്കോട്ടുള്ള സംസ്‌കൃതി അങ്കണത്തിൽ നടക്കും. 20ന് രാവിലെ പത്തിന് ചിത്രകാരിയും എഴുത്തുകാരിയുമായ ഡോ. പി.കെ ഭാഗ്യലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ ക്യാമ്പിന് നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെട്ട നാലു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന നൂറ് കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കും. കുസൃതി വര, പ്രകൃതിയെ വരക്കുമ്പോൾ, ഡൂഡിൽ ചിത്രരചന പ്രായോഗിക പരിശീലനം, ചിത്രകലാ പഠനവും സാധ്യതയും, ചുമർചിത്രകലാ പരിചയം എന്നിവ ഉണ്ടാകും. രണ്ടാം ദിനം ചാലിക്കണ്ടത്തിലെ പ്രകൃതി വരയ്ക്ക് മുതിർന്ന ചിത്രകാരന്മാരും പങ്കെടുക്കും. പ്രമുഖ ചിത്രകാരന്മാർ രണ്ടു ദിവസങ്ങളിൽ വിവിധ ചിത്രകലാ ക്ലാസ്സുകൾ കൈകാര്യം ചെയ്യും.

Advertisement
Advertisement