അറസ്റ്റ് അനിവാര്യമല്ലെങ്കിൽ മുൻകൂർ നോട്ടീസ് നൽകണം

Friday 19 April 2024 4:46 AM IST

കൊച്ചി:അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളിൽ ആരോപണവിധേയർക്ക് മുൻകൂർ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഏത് സാഹചര്യത്തിലാണ് പ്രതിയെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യേണ്ടതെന്ന് ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 41(1) ൽ വ്യക്തമാക്കുന്നുണ്ടെന്നും സുപ്രീംകോടതി ഉത്തരവ് വിലയിരുത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വിദേശത്ത് നഴ്‌സിംഗ് കോഴ്സ് പ്രവേശനം ലഭ്യമാക്കുന്ന ചെന്നൈയിലെ സ്ഥാപനത്തിന്റെ എം.ഡി.ജോസഫ് ഡാനിയൽ നൽകിയ ഹർജിയാണ് പരിഗണിച്ചത്. ഹർജിക്കാരനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ഭയക്കുന്നതിനാൽ എല്ലാ കേസിലും മുൻകൂർ നോട്ടീസ് നൽകാൻ നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വഞ്ചന അടക്കമുള്ള ആരോപണമുള്ളതിനാൽ പൊതുവായ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisement
Advertisement