എൽ.ഡി.എഫ് പ്രചാരണത്തിന് മന്ത്രിമാരും സംസ്ഥാന നേതാക്കന്മാരും 

Thursday 18 April 2024 10:53 PM IST

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നതോടെ എൽ.ഡി.എഫ് പ്രചാരണത്തിന് മൂർച്ചകൂട്ടാൻ മന്ത്രിമാരും സംസ്ഥാന നേതാക്കന്മാരും കൂടുതലായി ജില്ലയിലേക്ക് എത്തിതുടങ്ങി. സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്റെ തിരുവല്ല മണ്ഡലത്തിലെ മല്ലപ്പള്ളി ഏരിയായിൽ ഇന്നലെ നടത്തിയ പര്യടനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. കവിയൂർ, കല്ലൂപ്പാറ , മല്ലപ്പള്ളി, ആനിക്കാട് , പുറമറ്റം, പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വൈകിട്ട് പുറമറ്റം ജംഗ്ഷനിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ, മാത്യൂ ടി തോമസ് എം.എൽ.എ, അഡ്വ. ആർ.സനൽകുമാർ, അലക്‌സ് കണ്ണമല, ബിനു വർഗീസ്, ഫ്രാൻസിസ് വി.ആന്റണി, അഡ്വ. കെ.ജി രതീഷ് കുമാർ. എബി കോശി, കെ.പ്രകാശ് ബാബു, ജയിംസ് മാത്യു, ആൽഫിൻ ദാനിയേൽ, രതീഷ് പീറ്റർ, ഷിനു കുര്യൻ എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ടയിൽ നടന്ന കുടുംബ സംഗമത്തിൽ മന്ത്രി വി.എൻ വാസവനും, തണ്ണിത്തോട്ടിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരനും പ്രസംഗിച്ചു.

Advertisement
Advertisement