ലക്ഷദ്വീപ് ഇന്ന് ബൂത്തിലേക്ക്

Thursday 18 April 2024 11:11 PM IST

കൊച്ചി: രാജ്യത്തെ ഏറ്റവും ചെറിയ ലോക്‌സഭ മണ്ഡലമായ ലക്ഷദ്വീപ് ഇന്ന് വിധിയെഴുതും. രാവിലെ 7.30 മുതൽ വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യ വരണാധികാരിയും ജില്ല കളക്ടറുമായ അർജുൻ മോഹൻ പറഞ്ഞു. ദ്വീപിൽ പ്രശ്നബാധിത ബൂത്തുകളില്ല.

10 വില്ലേജ് ദ്വീപുകളിലായി 55 പോളിംഗ് ബൂത്തുകളാണുള്ളത്. ആകെ വോട്ടർമാർ- 57,784. സ്ത്രീകൾ- 28,506, പുരുഷന്മാർ- 29,278.

സിറ്റിംഗ് എം.പി എൻ.സി.പിയിലെ (എസ്) മുഹമ്മദ് ഫൈസൽ (കാഹളം മുഴക്കുന്ന മനുഷ്യൻ), കോൺഗ്രസിലെ ഹംദുള്ള സഈദ് (കൈപ്പത്തി), എൻ.ഡി.എ പിന്തുണയ്ക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗത്തിലെ ടി.പി.യൂസുഫ് (ഘടികാരം), സ്വതന്ത്ര സ്ഥാനാർത്ഥി കോയ (കപ്പൽ) എന്നിവരാണ് മത്സരരംഗത്തുള്ളത്.

മുഹമ്മദ് ഫൈസലും ഹംദുള്ള സഈദും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് ഫൈസൽ വിജയിച്ചത്.

Advertisement
Advertisement