കന്നി വോട്ടർമാർക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഓഫർ

Friday 19 April 2024 12:16 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ19ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ.

ജനാധിപത്യ ബോധത്തെ വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമാണ്'വോട്ട് അസ് യൂ ആർ' പ്രചാരണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു.