ജെ.പി.നദ്ദ ഇന്ന് വയനാട്ടിൽ

Friday 19 April 2024 12:28 AM IST
ജെ.പി.നദ്ദ

കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡന്റ് ജെ.പി.നദ്ദ ഇന്ന് വയനാട്ടിലെത്തും. പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാന താവളത്തിലെത്തിയ ജെ.പി. നദ്ദയെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ.സജീവൻ,സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, ലോകസഭ മണ്ഡലം ഇൻചാർജ്ജ് കെ. നാരായണൻ , ജില്ലാ സെക്രട്ടറി ടി.രനീഷ്,ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ സ്വീകരിച്ചു.

Advertisement
Advertisement